ഡബ്ലിൻ ;അയർലണ്ടിൽ പ്രവാസി ഇന്ത്യക്കാരൻ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം ശക്തം,
കഴിഞ്ഞ വാരാന്ത്യത്തിൽ മതപരമായ ചടങ്ങുകൾക്ക് പോകുകയായിരുന്ന പ്രവാസി ഇന്ത്യക്കാരനായ യുവാവിനാണ് ഏതാനും ഐറിഷ് ചെറുപ്പക്കാരുടെ ഭാഗത്തുനിന്ന് ക്രൂരമായ ആക്രമണം നേരിട്ടത്,
സംഭവത്തിൽ വസ്ത്രങ്ങൾ കീറുകയും ഗുരുതരമായി പരിക്കേറ്റ് വഴിയോരത്ത് നല്കുകയും ചെയ്ത യുവാവിന് രക്ഷകയായി എത്തിയത് തദ്ദേശീയ സ്ത്രീയായ ജെന്നിഫർ മുറെയായിരുന്നു,തുടർന്ന് ജെന്നിഫർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കാര്യങ്ങൾ പുറംലോകമറിഞ്ഞത്,പിന്നീട് പത്രമാധ്യമങ്ങൾ പ്രതികരിക്കാതിരുന്ന വാർത്ത ഡെയ്‌ലി മലയാളി ന്യുസ് റിപ്പോർട്ട് ചെയ്യുകയും സംഭവത്തിൽ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകുകയും തുടർന്ന് ടാലയിലും ഐറിഷ് പാർലൻമെന്റിന് മുൻപിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു,
സംഭവത്തിൽ ഐറിഷ് ജനവിഭാഗം അടക്കമുള്ളവരുടെ വലിയ സാനിധ്യവും വിവിധ മേഖലകളിലെ നേതാക്കളും പങ്കെടുത്തു ഇന്ത്യൻ സമൂഹവും മറ്റ് കുടിയേറ്റക്കാരും "അതിഥികളല്ല, മറിച്ച് സഹപൗരന്മാരാണ്", "അയർലണ്ടിനെ കൂടുതൽ നീതിയുക്തമായ ഒരു സമൂഹമാക്കി മാറ്റുന്നതിന്" സംഭാവന ചെയ്യാൻ അവർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും യോഗങ്ങളിൽ പങ്കെടുത്തവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.