കനത്ത കാറ്റും മഴയും നാശം വിതച്ച് പടിഞ്ഞാറൻ മേഖല..വെള്ളവും വെളിച്ചവും വഴിയുമില്ലാതെ നൂറുകണക്കിന് ആളുകൾ...!

വൈക്കം ;ശക്തമായ കാറ്റും മഴയും, വൈക്കത്ത് വ്യാപക നാശം. ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെയാണ് കാറ്റ് വീശിയടിച്ചത്. വിവിധ പഞ്ചായത്തുകളിലായി ഇരുപതോളം വീടുകൾക്കു മുകളിലും 2 കാറിനു മുകളിലും മരം വീണു.


മറവൻതുരുത്ത് പഞ്ചായത്തിൽ ഇടവട്ടം മട്ടോറയിൽ ബിനു, ഇടവട്ടം കാളിവേലിൽ ബിനു, ആന്റണി പുത്തൻപുരയ്ക്കൽ, തലയാഴം പഞ്ചായത്തിൽ പള്ളിയാട് കന്നുതറയിൽ അജാമളൻ, രാഗിണി കുറിച്ചിക്കുന്നേൽ, അനിയപ്പൻ ഈരത്തറ, ശാന്ത പൊൻവെയിൽ, മോഹനൻ അരികുപുറം, രാധ പണാമഠം നഗർ, രമണൻ പണാമഠം നഗർ, വൈക്കം പള്ളിപ്പുറത്തുശേരി മായപ്പള്ളിച്ചിറ മോഹനൻ, വിരുത്തിയിൽ നാരായണൻ, ടിവിപുരം പഞ്ചായത്തിൽ വാഴേക്കാട്ടുതറ ഭാസ്കരൻ, ചെമ്പ് പഞ്ചായത്തിൽ പാണ്ടശേരിൽ ഷാജി, തലയോലപ്പറമ്പ് പഞ്ചായത്തിൽ ബ്രിജേഷ് ഇടങ്ങളിൽ, വടയാർ വെട്ടിക്കാട്ടുപടി അമ്മിണിക്കുട്ടി, 

വെള്ളൂർ പഞ്ചായത്തിൽ വടയാടിൽ രാജമ്മ എന്നിവരുടെ വീടിനു മുകളിലേക്കു മരം വീണു.തലയാഴം പഞ്ചായത്തിൽ മിനി കളരിക്കലിന്റെ പുരയിടത്തിൽ നിന്നിരുന്ന മരം കടപുഴകി വീണ് മതിൽ തകർന്നു.വെള്ളൂർ പെരുന്തട്ട് മഹാദേവ ക്ഷേത്രത്തിനു സമീപം തെക്കേമലയിൽ ജിബിൻ, വടയാർ പാലത്തിനു സമീപം സർവീസ് സ്റ്റേഷൻ നടത്തുന്ന കെ.എസ്.വിനോദ് എന്നിവരുടെ കാറിനു മുകളിൽ മരം വീണു, വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളിലായി 11 കെവി വൈദ്യുത ലൈനിനു മുകളിലേക്ക് പത്തിലേറെ മരങ്ങൾ കടപുഴകി വീണു. ഇരുപതോളം സ്ഥലങ്ങളിൽ സാധാരണ വൈദ്യുത ലൈനിനു മുകളിലേക്ക് മരം വീണു. 

പത്തിലേറെ വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു.  ചാലപ്പറമ്പ് ആറോട്ടുകുളം റോഡിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വൈക്കത്തു നിന്ന് അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.എം.പവിത്രന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് മരം മുറിച്ചു നീക്കിയത്. ടോൾ ചെമ്മനാകരി റോഡിൽ ചാലുംകടവ് പാലത്തിനു സമീപം വൈദ്യുത ലൈനിനു മുകളിലൂടെ റോഡിനു കുറുകെ മരം വീണ് 2 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !