മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് നടൻ ജഗദീഷും നടി ശ്വേതാ മേനോനും. ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ഇതുവരെ അഞ്ചോളം പത്രികകളാണ് ഈ സ്ഥാനത്തേക്കു നൽകിയിട്ടുള്ളതെന്നും നടൻ രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നും സൂചനകളുണ്ട്. ജയൻ ചേർത്തല വെസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നുണ്ടെന്ന് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘‘പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു പുരുഷനും സ്ത്രീയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. നടി അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെന്നും ബെംഗളൂരിൽ ഒരു സിനിമയുടെ ഷൂട്ടിൽ ആയതിനാൽ ആരൊക്കെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ടെന്ന് കൃത്മായി അറിയില്ല’’ എന്നും ബാബുരാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.