കോഴിക്കോട് : കാന്തപുരം എല്ലാവരുടെയും പ്രിയപ്പെട്ട മുസല്യാരായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മനുഷ്യത്വം ഉയർത്തിപ്പിടിക്കാനും മതനിരപേക്ഷ മൂല്യമാണ് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം എന്ന കാര്യം ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യെമനിൽ അടുപ്പമുളള മതപണ്ഡിതരുമായി ബന്ധപ്പെടുകയും തുടർന്ന് അവർ ഭരണാധികാരികളുമായി ബന്ധപ്പെട്ടതിലൂടെയുമാണ് നിമിഷപ്രിയയെ തൂക്കിലേറ്റുന്നത് മാറ്റിവച്ചത്. ഇനിയും ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ചർച്ച തുടരുമെന്നും ഇസ്‌ലാമിക നിയമപ്രകാരം പ്രായശ്ചിത്തം ചെയ്യുന്നവരെ മോചിപ്പിക്കാനാകുമെന്ന കാഴ്ചപ്പാടിൽ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന വിവരമാണ് അദ്ദേഹം പങ്കുവച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.
വലിയ പ്രതീക്ഷയോടെയാണ് കാന്തപുരത്തിന്റെ ഇടപെടലും തുടർന്നുള്ള ചർച്ചകളും നിമിഷപ്രിയയുടെ കുടുംബവും കേരളവും കാതോർക്കുന്നത്. രാജ്യത്ത് വർഗീയധ്രുവീകരണത്തിനു വേണ്ടി നടക്കുന്ന ശ്രമങ്ങൾക്കിടയിൽ ഫലപ്രദമായ മാനവികത ഉയർത്തിപ്പിടിച്ചുവെന്നത് കേരളം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയമായി മാറി. അത്തരത്തിൽ ഇനിയും തുടർന്ന് ഈ ചർച്ച മുന്നോട്ടുപോകാനുള്ള ശ്രമമുണ്ടാകുമെന്ന് കാന്തപുരം പറഞ്ഞതായും ആവേശകരമായ സന്ദേശമാണ് ഇത് നൽകുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.