ആയിരക്കണക്കിന് അഫ്ഗാനികളെ യുകെ സര്‍ക്കാരിന്റെ രഹസ്യപദ്ധതിയുടെ ഭാഗമായി യുകെയിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്.
താലിബാന്‍ ഏറ്റെടുത്ത ശേഷം യുകെയിലേക്ക് മാറാന്‍ അപേക്ഷിച്ച അഫ്ഗാനികളുടെ പേരുകള്‍, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, കുടുംബ വിവരങ്ങള്‍ എന്നിവ അടങ്ങിയ വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ തെറ്റായി മെയില്‍ ചെയ്തതോടെ പ്രതിസന്ധിയിലായി.
2022 ഫെബ്രുവരിയില്‍ വിവരങ്ങള്‍ ചോര്‍ന്നു 2023 ആഗസ്തില്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ചില ഡാറ്റകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരങ്ങള്‍ ചോര്‍ന്നത് തിരിച്ചറിഞ്ഞത്. യുകെയിലേക്ക് വരാൻ അപേക്ഷിച്ച 18,700 അഫ്ഗാനികളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ 2022 ന്റെ തുടക്കത്തിൽ ഒരു ബ്രിട്ടീഷ് പ്രതിരോധ ഉദ്യോഗസ്ഥൻ തെറ്റായി ചോർത്തിയെന്ന് പുറത്തുവന്നതിനെത്തുടർന്ന്, അഫ്ഗാനിസ്ഥാൻ റെസ്‌പോൺസ് റൂട്ട് (ARR) തിടുക്കത്തിൽ സൃഷ്ടിക്കപ്പെട്ടു.
ആളുകളുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്ന് ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ഇവരെ യുകെയിലേക്ക് മാറ്റുകയായിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി 4500 അഫ്ഗാനികളെയാണ് യുകെയിലേക്ക് മാറ്റിയത്.
വിവരങ്ങള്‍ ചോര്‍ന്നത് അടക്കം പുറത്തുപോകാതിരിക്കാന്‍ സര്‍ക്കാര്‍ സൂപ്പര്‍ ഇന്‍ജക്ഷന്‍ ഓര്‍ഡറും വാങ്ഹി. എന്നാല്‍ സുതാര്യത പരിഗണിച്ച് ഇന്നലെ ഹൈക്കോടതി ജഡ്ജി ഈ ഉത്തരവ് പിന്‍വലിച്ചു.
വിവര ചോര്‍ച്ചയ്ക്ക് ഇടയായവരോട് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി മാപ്പുചോദിച്ചു. സൈനീകരുടേയും എംപിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും പേരുകള്‍ ഉള്‍പ്പെടെ ചോര്‍ന്നിട്ടുണ്ട്. ചോർന്ന സ്പ്രെഡ്ഷീറ്റിൽ വ്യക്തിഗത അവകാശവാദങ്ങളുമായി ബന്ധപ്പെട്ട എംപിമാർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തെറ്റായി വിവരങ്ങൾ കൈമാറിയ പ്രതിരോധ ഉദ്യോഗസ്ഥൻ "150 അപേക്ഷകരുടെ പേരുകൾ അവർ അയയ്ക്കുന്നുണ്ടെന്ന് തെറ്റായി വിശ്വസിച്ചിരുന്നു".
വാസ്തവത്തിൽ അതിൽ 33,000 രേഖകൾ ഉണ്ടായിരുന്നു, അതിൽ "2022 ജനുവരി 7-നോ അതിനുമുമ്പോ എക്സ് ഗ്രേഷ്യയിലോ അറപ് [അഫ്ഗാൻ സ്ഥലംമാറ്റ, സഹായ നയം] പദ്ധതിയിലോ അപേക്ഷിച്ച 18,714 അഫ്ഗാനികളുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ" ഉൾപ്പെടുന്നു.
ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ 400 മില്യണ്‍ പൗണ്ടാണ് സര്‍ക്കാരിന് മുടക്കേണ്ടിവന്നത്. ഇനി 400 മില്യണ്‍പൗണ്ടുകൂടി വേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.