കുന്നംകുളം : കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന യുവാവിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി.
ഒന്നരക്കിലോ കഞ്ചാവ് കൈവശം വെച്ച കേസിൽ 55 ദിവസത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ചൊവ്വല്ലൂർ കറുപ്പം വീട്ടിൽ അൻസാർ (24) ആണ് 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി എക്സൈസ് പിടിയിലായത്.ചാവക്കാട് എക്സൈസ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി.ജെ. റെന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാമകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർമാരായ ബാഷപജൻ, ടി.ആർ. സുനിൽ, എ.എൻ. ബിജു, എം.എ. അക്ഷയ് കുമാർ, അബ്ദുൾ റഫീഖ്, സജിത എസ്., സിനി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.