റഷ്യയിൽ അൻപതു പേരുമായി വിമാനം തകര്‍ന്നു വീണു

മോസ്കോ : റഷ്യയിൽ അൻപതു പേരുമായി വിമാനം തകര്‍ന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ്  എഎൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്.

സൈബീരിയ ആസ്ഥാനമായ എയർലൈൻ കമ്പനിയാണ് അംഗാര. അമുർ മേഖലയിലെ ടിൻഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം. ലാൻഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നിലച്ചു. റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !