വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാൻ കുഴിയിൽ വീട്ടിൽ കെ.കെ. മുഹമ്മദ് സാലിയെയാണ് (26) പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വദേശിയായ യുവതിയെ ഈ വർഷം ജനുവരിയിൽ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി കോഴിക്കോട് അത്തോളിയിൽ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

പീഡനത്തിന് ശേഷം യുവതിയുടെ ഫോട്ടോ, വിഡിയോ തുടങ്ങിയവ പകർത്തുകയും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ പന്നിയങ്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ  നേതൃത്വത്തിൽ എസ്ഐ ജയാനന്ദൻ, സിപിഒ രജീഷ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !