വട്ടംകുളം ഐ. എച്ച്.ആർ.ഡി കോളേജ് B C A 2 -ാം വർഷ വിദ്യാർഥിയായ സാരംഗ്.
നാഷണൽ സർവീസ് സ്കീമിൽ സംസ്ഥാന തലത്തിൽ മികച്ച വളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ടു. വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളിലെ പഠനകാലത്തെ മികവാർന്ന സേവന പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത്.ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ആർ ബിന്ദുവാണ് പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് സമ്മാനിച്ചത്. വട്ടംകുളം പുരമുണ്ടേക്കാട് സ്വദേശിയായ നെഢത്ത് മന നാരായണൻ്റേയും സിനിയുടേയും മകനാണ് സാരംഗ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.