നിയാമി: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒരാളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ജാർഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കർമാലി (39) ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ.
രണ്ടാമത്തെയാൾ ദക്ഷിണേന്ത്യൻ സംസ്ഥാനത്തുനിന്നുള്ള കൃഷ്ണൻ എന്ന് മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ജമ്മു കശ്മീരിൽ നിന്നുള്ള രഞ്ജിത് സിങ്ങിനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ുപോയത്.നൈജറിലെ ഇന്ത്യൻ എംബസി സംഭവം സ്ഥിരീകരിച്ചു. ''ജൂലൈ 15-ന് നൈജറിലെ ഡോസോ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. നൈജറിലുള്ള എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുന്നു,'' പോസ്റ്റിൽ പറയുന്നു.
തലസ്ഥാനമായ നിയാമിയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഡോസോയിലെ ഒരു കെട്ടിട നിര്‍മാണ സ്ഥലത്ത് കാവല്‍ നില്‍ക്കുന്ന സൈനിക യൂണിറ്റിനെ അജ്ഞാതരായ തോക്കുധാരികള്‍ ആക്രമിച്ചക്കുന്നതിനിടെയാണ് അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ മറ്റ് ആറ് പേര്‍ കൂടി കൊല്ലപ്പെട്ടതായാണ് വിവരം.
2023-ലെ അട്ടിമറിയെത്തുടര്‍ന്ന് സൈനിക ഭരണത്തിന്‍ കീഴിലായ നൈജര്‍, അല്‍-ഖ്വയ്ദയുമായും ഐഎസ് ഗ്രൂപ്പുമായും ബന്ധമുള്ള ഭീകര സംഘടനകള്‍ നടത്തുന്ന ആക്രമണത്തിന്റെ ഭീഷണിയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
പവർ ട്രാൻസ്മിഷൻ പ്രോജക്ടുകൾ ഏറ്റെടുക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള ട്രാൻസ്റെയിൽ ലൈറ്റിംഗ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവർ. കഴിഞ്ഞ ഏപ്രിൽ 25-ന് നൈജറിലെ പോലീസ് സേനയും നൂറുകണക്കിന് സായുധരായ ഭീകരരും തമ്മിലുണ്ടായ വെടിവെപ്പിൽ ജാർഖണ്ഡിൽനിന്നുള്ള തൊഴിലാളികൾ അകപ്പെട്ടിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അഞ്ച് തൊഴിലാളികളെ സംഘം തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.