എറണാകുളം ;അസം കുടിയൊഴിപ്പിക്കൽ:രാജ്യം ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ പൗരന്മാർക്ക് അടിസ്ഥാന ആവശ്യങ്ങൾ വിഭജിച്ച് നൽകുന്ന നിന്ദ്യമായ സാഹചര്യത്തിൽ:കെ കെ റൈഹാനത്ത്,
ബുൾഡോസർ രാജ് അവ സാനിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കുക, അസമിൽ ബുൾഡോസറുകൾക്ക് കീഴിൽ നീതി തകർക്കപ്പെടുന്നു, പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്ന ബുൾഡോസിംഗ് നിർത്തുക. എന്ന പ്രമേയത്തിൽ വിമൻ ഇന്ത്യ മൂവ്മെൻറ് ആലുവ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷന് സമീപം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്ത രാജ്യത്തെ ഒറ്റുകൊടുത്തവരാണ് രാജ്യത്തിനുവേണ്ടി ജീവ ത്യാഗം ചെയ്തവരുടെ പിന്മുറക്കാരെ രാജ്യത്തിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ പൗരന്മാർക്ക് അടിസ്ഥാന ആവശ്യങ്ങൾ വിഭജിച്ച് നൽകുന്ന നിന്ദ്യമായ സാഹചര്യത്തിലൂടെയാണ് രാജ്യം പോകുന്നതെന്നും വിമൻ ഇന്ത്യ മൂവ്മെൻറ് ദേശീയ വൈസ് പ്രസിഡൻറ് കെ കെ റൈഹാനത്ത് ടീച്ചർ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
മണ്ഡലം പ്രസിഡൻറ് സുനിത സലാമിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണയിൽ ജില്ലാ ജനറൽ സെക്രട്ടറി ഫസീല യൂസഫ്, ആലുവ മണ്ഡലം സെക്രട്ടറി സനൂഫിയ കുന്നത്തുനാട് മണ്ഡലം പ്രസിഡൻറ് ബൽക്കീസ് അസീസ് ,എസ്ഡിപിഐ ആലുവ മണ്ഡലം സെക്രട്ടറി സലിം കുഴുവേലിപ്പടി തുടങ്ങിയവർ പ്രതിഷേധ ധർണ്ണയിൽ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.