തൃശ്ശൂര്‍: പാപ്പാന്മാര് ഉള്‍പ്പെടെയുള്ളവര്‍ക്ക് ആനപഠനമൊരുക്കി അംബാനിയുടെ വന്യജീവി സംരക്ഷണ-പുനരധിവാസകേന്ദ്രമായ വന്താര. കേരളത്തിലെ നിരവധി നാട്ടാനകളെ വന്താരയിലെത്തിക്കാന് മുമ്പ് ശ്രമം നടന്നിരുന്നു. കേരളത്തിലെ 60 പാപ്പാന്മാരുള്പ്പെടെ നൂറ്റമ്പതോളംപേരാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
വന്താരയില് ഒരുക്കിയ സൗകര്യങ്ങള്‍ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലുള്ള പാപ്പാന്മാരെ പരിചയപ്പെടുത്തുകയാണ് ഇവര്‍ പ്രധാനമായും ചെയ്തതെന്ന് പരിശീലനത്തില്‍ പങ്കെടുത്ത പാപ്പാന്മാര് പറഞ്ഞു. കേരളത്തില്‍ പ്രായോഗികമാക്കാന്‍ പറ്റാത്ത രീതിയിലാണ് ഇവിടത്തെ ആനവളര്‍ത്തല്‍ എന്നും ഇവര്‍ പറയുന്നു. ഒരേക്കര്‍ സ്ഥലത്ത് ആനകളെ സ്വതന്ത്രരായി വിടുകയാണ് ചെയ്യുന്നത്. കേരളത്തിലെപ്പോലെ ആളുകളുമായി അടുത്തിടപഴകുന്ന രീതിയിലല്ല ഇവിടെ ആനകളെ പരിപാലിക്കുന്നത്.
ആധുനിക യന്ത്രസംവിധാനങ്ങളോടുകൂടിയ ആശുപത്രിയാണ് ഇവിടെയുള്ളത്. കേരളത്തില്‍ ഇത്തരത്തിലൊരു ആശുപത്രിക്ക് വര്‍ഷങ്ങള്‍ക്കുമുമ്പെ ശ്രമം ആരംഭിച്ചിരുന്നെങ്കിലും നടന്നില്ല. സ്കാനിങ് സംവിധാനങ്ങളും എക്സ്റേയും വീണുപോയ ആനയെ ഉയര്‍ത്താനുള്ള സംവിധാനവുമെല്ലാമുണ്ട്.
സ്കാനിങ് പോലുള്ള പരിശോധനകളിലൂടെ എരണ്ടകെട്ടും മറ്റും കൃത്യമായി കണ്ടെത്താനും ചികിത്സിക്കാനും സാധിക്കുമെന്ന് അവര്‍ പറയുന്നു. ഹൈഡ്രോളിക് സംവിധാനമുള്ള ആനവണ്ടികളും ഇവിടെയുണ്ട്. ശ്രമിച്ചാല്‍ കേരളത്തിലും ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാവുന്നതാണെന്ന് പങ്കെടുത്തവര്‍ പറയുന്നു.
ജൂലായ് 25 മുതല്‍ 29 വരെയായിരുന്നു ഇവിടെ ക്ലാസ് നടന്നത്. ഗുരുവായൂര്‍ ദേവസ്വത്തില്‍നിന്നുമാത്രം ഇരുപതോളം പാപ്പാന്മാര് ഇതില്‍ പങ്കെടുത്തിരുന്നു. കൊമ്പന്, പിടി, മോഴ എന്നിവയ്ക്കായി പ്രത്യേകമൊരുക്കിയ സ്ഥലങ്ങളിലേക്കാണ് ഓരോ സംഘത്തെയും വിട്ടത്. 3000 ഏക്കറുള്ള മൃഗസംരക്ഷണകേന്ദ്രമാണ് വന്താര. കേരളത്തില്‍നിന്നുള്ള അനേകം പാപ്പാന്മാരും വെറ്ററിനറി ഡോക്ടര്‍മാരും ഇപ്പോള്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്.
രണ്ടുവര്‍ഷംമുമ്പാണ് കേരളത്തില്‍നിന്ന് ഇവര്‍ ആനകളെ കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നത്. ഒരു ആനയുടെ രേഖകള്‍ ഏകദേശം തയ്യാറാക്കുകയും പത്തോളം ആനകളുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത് നടക്കാതെ പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.