തൊടുപുഴയിൽ ഗൂഗിൾ മാപ് നോക്കി സഞ്ചരിച്ച ലോറി തോട്ടിലേക്ക് മറിഞ്ഞു,സംഭവം ഇന്നലെ രാത്രിയിൽ

വണ്ണപ്പുറം: ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് സഞ്ചരിച്ച ലോറി റോഡിലെ കൊടുംവളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും അറിയാതെ തോട്ടിലേക്കു മറിഞ്ഞു.

വണ്ണപ്പുറം-ചേലച്ചുവട് റോഡിലെ നാല്‍പതേക്കറിലായിരുന്നു അപകടം. എറണാകുളത്തുനിന്ന് ഗൂഗിള്‍ മാപ്പ് നോക്കി ഹൈറേഞ്ചിലേക്ക് ഇരുമ്പുകമ്പിയുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വണ്ണപ്പുറത്തുനിന്ന് ആരംഭിക്കുന്ന മലയോര പാതയില്‍ ഏതാനും കിലോമീറ്റര്‍ ലോറി മുന്നോട്ട് ഓടിച്ചുപോയി. 

എന്നാല്‍ മുണ്ടുടിയില്‍ എത്തിയപ്പോള്‍ കൊടുംവളവിലുള്ള കയറ്റം കയറാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് തിരികെ വണ്ണപ്പുറത്തിന് വരുമ്പോള്‍ നാല്‍പതേക്കറില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇവിടെ കലുങ്ക് നിര്‍മാണം നടക്കുന്നിടത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി തോട്ടിലേക്കു മറിയുകയായിരുന്നു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നിര്‍മാണവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പു ബോര്‍ഡുകളും സിഗ്‌നലും ഇല്ലാതിരുന്നതാണ് അപകടത്തിനു കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. 

ഈ മേഖലകളില്‍ സിഗ്‌നല്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെയും ഡ്രൈവര്‍മാരുടെയും ആവശ്യം. നേരത്തേയും ഈ റൂട്ടില്‍ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !