ചങ്ങരംകുളം: ഇന്ന് വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിൽ പന്താവൂർ ഹൈവെയിൽ ചീനി മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണു. ബസ്സിന് കാത്തു നിൽക്കുകയായിരുന്ന കുറച്ച് പേർ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
ഉടൻ പ്രദേശവാസികൾ എത്തി മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന പണി നടത്തി റോഡിലെ ഗതാഗത തടസം നീക്കി. പന്താവൂർ പൂഴിക്കുന്നത്ത് രാജൻ, എം. ശിഹാബ്, വിബി തുടങ്ങിയവർ മരച്ചില്ലകൾ വെട്ടിമാറ്റി. സി.പി ജലീൽ, സി.പി. അബൂബക്കർ, പൂഴിക്കുന്നത്ത് അപ്പു,കുഞ്ഞൻ തുടങ്ങിയവർ റോഡിലെ മരച്ചില്ലകൾ മാറ്റി ഇട്ട് ഗതാഗത യോഗ്യമാക്കി. പന്താവൂരിലെ ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പന്താവൂർ മണക്കടവ് റോഡിലെ അടാട്ട് ലീലയുടെ പറമ്പിലെ തേക്ക് കടപുഴകി വീണു. തേക്ക് വീഴുന്ന സമയത്ത് ആൾ സഞ്ചാരമില്ലാതിരുന്നതിനാൽ വലിയൊരു അപകടം ഇവിടെ ഒഴിഞ്ഞ് കിട്ടിയതും വലിയൊരു ആശ്വാസമായി.
എം. രതീഷ്,അടാട്ട് വാസുദേവൻ, കോച്ചാന്ത്ര ഗംഗാധരൻ, എം. ബാലൻ, വി.വി. പ്രതീഷ് തുടങ്ങിയവരും മരം മുറിക്കാരും ചേർന്ന് തേക്ക് മുറിച്ച് മണക്കടവത്തേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.