ന്യൂഡൽഹി; ഗുജറാത്തിൽ അൽ–ഖായിദയുമായി ബന്ധമുള്ള നാലുപേർ അറസ്റ്റിൽ.
വ്യാജ കറൻസി റാക്കറ്റ് നടത്തുകയും ഭീകര സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ചെയ്തതിന് മുഹമ്മദ് ഫായിഖ്, മുഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.
ഭീകരസംഘടനയായ അൽ-ഖായിദയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും സംശയാസ്പദമായ ആപ്പുകളും ഇവർ ഉപയോഗിച്ചിരുന്നുവെന്നും എടിഎസ് അറിയിച്ചു. ആശയവിനിമയത്തിന്റെ തെളിവ് നശിപ്പിക്കാൻ ഇവർ ഓട്ടോ-ഡിലീറ്റ് ആപ്പ് ഉപയോഗിച്ചുവെന്നും പ്രതികളെ ചോദ്യം ചെയ്തുവരുകയാണെന്നും എടിഎസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.