ആറ്റിങ്ങൽ : കംബോഡിയയിൽ കുടുങ്ങിയ മലയാളികൾക്ക് മുൻ കേന്ദ്ര മന്ത്രി വി.മുരളിധരൻറെ ഇടപെടൽ ഫലം കണ്ടു.
കംബോഡിയയിൽ കുടുങ്ങിയ അഞ്ചുതെങ്ങിലെ മലയാളി യുവാക്കൾ നാട്ടിലേക്ക് തിരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു .അഞ്ചുതെങ്ങ് മണ്ണത്തു വീട്ടിൽ ഷാൻ തദയൂസ് (24), അഞ്ചുതെങ്ങ് പണ്ടകശാല തെക്കുംമുറി വീട്ടിൽ ബിൻസ്ലാൽ (24), അഞ്ചുതെങ്ങ് പുത്തൻ മണ്ണ് ലക്ഷംവീട്ടിൽ നിധിൻ യോഹന്നാൻ (25), അഞ്ചുതെങ്ങ് വാടയിൽ വീട്ടിൽ സച്ചിൻ സജയകുമാർ (23), അഞ്ചുതെങ്ങ് അമ്മൻ കോവിൽ കൊന്നയിൽ വീട്ടിൽ എസ് .ജോജി (22) എന്നീ യുവാക്കളാണ് ഈ മാസം ആദ്യം കംബോഡിയയിൽ പോയതും ,തുടർന്ന് അവിടെ കുടുങ്ങി പോയതും .1ന് എയർ ഏഷ്യ വിമാനത്തിൽ തിരുവനന്തപുരം ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും കോലാലമ്പൂരിലേക്ക് യാത്ര തിരിച്ചത്. അവിടെ നിന്ന് കംബോഡിയയിലേക്ക് പോകുകയുമായിരുന്നു. അഞ്ചുതെങ്ങ് സ്വദേശിയും നിലവിൽ കംബോഡിയയിലുള്ള ഏജൻറിന് 3 ലക്ഷത്തോളം രൂപ നൽകിയാണ് അഞ്ചു പേരും ടൂർ വിസയിൽ കംബോഡിയയിൽ എത്തിയത്. തുടർന്ന് ബന്ധുക്കൾക്ക് ഇവരുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു .വിസ സംബന്ധമായ അവ്യക്ത കാരണം ഇവരെ കംബോഡിയ എമിഗ്രേഷൻ ഡിപ്പാർട്മെൻറ് തടഞ്ഞു വെച്ചിരിക്കുന്നു എന്ന വിവരമാണ് പിന്നീട് അറിയുന്നത് .
യുവാക്കളെ കുറിച്ച് വിവരമില്ലാത്തതിനെ തുടർന്ന് ഇവരുടെ രക്ഷിതാക്കൾ ബമുൻ വിദേശ കാര്യ സഹ മന്ത്രി വി മുരളീധരനെ കണ്ട് നിവേദനം നൽകുകയും,വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. ഇന്ന് (24) 5 പേരും ന്യൂഡൽഹി ഇന്ദിരാഗാന്ധി ഇൻറർനാഷണൽ വിമാനതാവളത്തിൽ എത്തിച്ചേരും. തുടർന്ന് ഡൽഹിയിലെ നടപടിക്രങ്ങൾക്ക് ശേഷം ഇവർക്ക് നാട്ടിലേക്ക് മടങ്ങുവാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.