അങ്കമാലി;ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തത് മൗലിക അവകാശങ്ങളുടെ ലംഘനമായതായി കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്മെൻറ്.
മതപരിവർത്തനവും, മനുഷ്യക്കടത്തും ആരോപിച്ചാണ് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ചത്തീസ്ഗഢിൽ അറസ്റ്റ് ചെയ്തത് ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവും ഭരണഘടന വിരുദ്ധവുമാണ് എന്ന് ആരോപിച്ചാണ് കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ പ്രതിഷേധ ജ്വാല നടത്തിയത്.
സംസ്ഥാന ചെയർമാൻ ടി എം സക്കീർ ഹുസൈൻ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. മതസ്വാത്യ ന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇത്. രാജ്യത്തിൻ്റെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധംഉയരണം. മൗലികാവകാശത്തിനു നേരെയുള്ള കടന്ന് കയറ്റമാണ് ചത്തീസ്ഗഢ് സംഭവം
ടി എം സക്കീർ ഹുസൈൻ ഉദ്ഘാടന പ്രസംഗത്തിൽ തുടർന്ന് പറഞ്ഞു.
ജില്ല ചെയർമാൻ എൽദോ ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് ചെയർമാൻ ജോഷി പറോക്കാരൻ , മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി മനോജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ആൻ്റു മാവേലി, യുഡിഎഫ് കൺവീനർ ടി എം വർഗീസ്, നേതാക്കളായ എസ്.ബി. ചന്ദ്രശേഖര വാരിയർ, പി.വി. സജീവൻ, സുനിൽ അറയ്ക്കലാൻ,ലില്ലി ജോയി, അസീസീ മത്തളി, ജോർജ് മുണ്ടാടൻ, ബിജു ഭരണികുളങ്ങര,ബേബി പോൾ, എ.എം. അമീർ,സലീം പുന്നക്കാടൻ, കെ.എം. ഷെറീഫ്, പി. ജെ. തോമസ്,ഡാലി പീറ്റർ, എം. അബ്ദുള്ള, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.