അന്തരിച്ച രാഷട്രീയ പ്രമുഖർക്കെതിരേ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ അന്തരിച്ച ഒട്ടേറെ രാഷട്രീയ പ്രമുഖർക്കെതിരേ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. 

ഇവരുടെ മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിലാണ് വിനായകൻ മോശപ്പെട്ട ഭാഷയിൽ അധിക്ഷേപ പരാമർശം നടത്തിയത്, വി.എസ്സിനു പുറമെ മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്തും സമാനമായ അധിക്ഷേപവുമായ വിനായകൻ രം​ഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അന്നും അധിക്ഷേപ പരാമര്‍ശം.

എൻ്റെ തന്തയും ചത്തു. സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്റുവും ചത്തു. ഇന്ദിരയും ചത്തു. രാജീവും...

Posted by Vinayakan on Thursday, July 24, 2025
ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. വിനായകന്റെ പുതിയ പോസ്റ്റിനെതിരേയും വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !