തിരുവനന്തപുരം; യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിനായി അവസാന ശ്രമവും നടത്തണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎയും മാതാവ് മറിയാമ്മ ഉമ്മനും ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു.
തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹമായിരുന്നു നിമിഷ പ്രിയയുടെ മോചനമെന്നും അതിനായി ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യണമെന്നും ചാണ്ടി ഉമ്മൻ ഗവർണറോട് അഭ്യർഥിച്ചു. അനുഭാവ പൂർണമായ ഒരു നടപടി ഉണ്ടാകുമെന്നും, ശുഭകരമായ ഒരു വാർത്തയിലേക്ക് എത്തുവാൻ സാധിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാമെന്നും ഗവർണറെ കണ്ടതിന് ശേഷം ചാണ്ടി ഉമ്മൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
‘‘സ്വന്തം പ്രയാസങ്ങൾക്കിടയിലും അവസാന നാളുകളിൽ പിതാവ് നിമിഷ പ്രിയയുടെ മോചനത്തിന് മുൻഗണന നൽകിയിരുന്നു. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരോടെല്ലാം ഇക്കാര്യം പറഞ്ഞിരുന്നു. നിമിഷയുടെ വധശിക്ഷയെ കുറിച്ചുള്ള വാർത്ത നൊമ്പരപ്പെടുത്തുന്നു. പിതാവ് ഞങ്ങളെ ഏൽപ്പിച്ചു പോയ കടമകളിൽ ഈ വിഷയവും ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുകയാണ്’’– ചാണ്ടി ഉമ്മൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
നിമിഷ പ്രിയയുടെ മോചനത്തിനായി ഉമ്മൻ ചാണ്ടി നിരന്തരം പരിശ്രമം നടത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ ഉള്ള ഇടപെടലുകൾക്ക് പുറമെ മോചനദ്രവ്യത്തിനുള്ള ധനസമാഹാരണത്തിനും അദ്ദേഹം നേതൃത്വം നൽകിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.