ന്യൂഡൽഹി : ഡൽഹിയിൽ തുടർച്ചയായ രണ്ടു ദിവസം പെയ്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷം. പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചില്ലെങ്കിലും സമാനമായ കാലാവസ്ഥ തുടരുമെന്നും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളിൽ സഫ്ദർജംഗ് കാലാവസ്ഥാ കേന്ദ്രത്തിൽ 14.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ലോധി റോഡിൽ 20.6 മില്ലിമീറ്റർ, പാലം കേന്ദ്രത്തിൽ 19 മില്ലിമീറ്റർ, റിഡ്ജിൽ 32.8 മില്ലിമീറ്റർ, പ്രഗതി മൈതാനിൽ 38.9 മില്ലിമീറ്റർ എന്നിങ്ങനെ മഴയും രേഖപ്പെടുത്തി. ജൂലൈയിൽ ഇതുവരെ 151.2 മില്ലിമീറ്റർ മഴയാണ് തലസ്ഥാന നഗരിയിൽ പെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.