പരിശുദ്ധ ഗ്വാഡലൂപ്പേ മാതാ ദേവാലയം, പാലാ വിശുദ്ധ കുരിശിന്റെ പ്രയാണം

പാലാ:പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയിൽ സാധാരണ ജൂബിലി വർഷം പ്രഖ്യാപിച്ചതിന്റെ ഭാഗമായി രൂപതയിലെ എട്ടു മേഖലകളിലായി വിശുദ്ധ കുരിശിന്റെ പ്രയാണം നടന്നുകൊണ്ടിരിക്കുകയാണ്.

അതിന്റെ ഭാഗമായി പരിശുദ്ധ ഗ്വഡലൂപ്പേ മാതാ ദേവാലയം ഉൾക്കൊള്ളുന്ന പട്ടിത്താന മേഖലയിലേക്ക് അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പിതാവ് ആശിർവദിച്ചു നൽകിയ വിശുദ്ധ കുരിശിന്റെ പ്രയാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 

വിശുദ്ധ കുരിശ് ഇപ്പോൾ ആണ്ടൂർ ദേവാലയത്തിലാണ് ഉള്ളത് അവിടെ നിന്നും ഇരുപത്തിയേഴാം തീയതി ഞായറാഴ്ച പരിശുദ്ധ ഗ്വഡലൂപ്പേമാതാ ദേവാലയത്തിലേക്ക് എത്തിച്ചേരും. വൈകുന്നേരം അഞ്ചുമണിക്ക് പാലാ വലിയ പാലം ജംഗ്ഷനിൽ ഇടവക ഒന്നാകെ വിശുദ്ധ കുരിശ് സ്വീകരിക്കുന്നു. 

തുടർന്ന് പ്രദക്ഷിണമായി ദേവാലയത്തിലേക്ക് ആറുമണിയോടു കൂടി എത്തിച്ചേരുന്നു. തുടർന്ന് കുമ്പസാരവും 6.30 pm ന് പട്ടിത്താനം മേഖലയിലെ മുഴുവൻ വൈദികരും പങ്കെടുക്കുന്ന സമൂഹബലിയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് പാലാ മീഡിയ അക്കാ ദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫാ. ജോഷി പുതുപ്പറമ്പിൽ ഇടവക വികാരി,

ശ്രീ. എബിൻ ജോസഫ് മരുതോലിൽ ഇടവക സമിതി സെക്രട്ടറി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !