ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലെ നാലാം ദിനവും ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം ഉന്നയിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ പാർലമെന്റിൽ പ്രതിഷേധിച്ചത്. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണിവരെ നിർത്തിവച്ചു. അതേസമയം രാജ്യസഭാ നടപടികൾ പുരോഗമിക്കുകയാണ്. ഉപാധ്യക്ഷൻ ഹരിവംശ് ആണ് രാജ്യസഭാ നടപടികൾ നിയന്ത്രിക്കുന്നത്.
അതിനിടെ ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരിച്ച നടപടി രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഹാറിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി അഖിലേഷ് പ്രസാദ് സിങ് നോട്ടിസ് നൽകി. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണകക്ഷിക്ക് അനുകൂലമായി വോട്ട് ബാങ്ക് നിർമിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. അതേസമയം പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ പ്രധാന ദേശീയ വിഷയങ്ങൾ സഭയിൽ അഭിസംബോധന ചെയ്യാതെ വിദേശയാത്ര നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാജ്‌വാദി പാർട്ടി എംപി അവധേഷ് പ്രസാദ് വിമർശിച്ചു.
വർഷകാല സമ്മേളനത്തിന്റെ നാലാം ദിനമായ ഇന്ന് മർച്ചന്റ് ഷിപ്പിങ് ബിൽ, ഗോവ എസ്ടി സംവരണം ബിൽ എന്നിവയായിരിക്കും ലോക്‌സഭയിൽ അവതരിപ്പിക്കുക. രാജ്യാന്തര സമുദ്ര ഉടമ്പടികൾ പ്രകാരം നിലവിലുള്ള സമുദ്ര നിയമങ്ങൾ ഏകീകരിക്കാൻ ലക്ഷ്യമിടുന്നതാണ് മർച്ചന്റ് ഷിപ്പിങ് ബിൽ എന്നാണ് സൂചന
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.