കോട്ടയം;വികസിത കേരളമെന്ന ലക്ഷ്യം മുൻപിൽ വെച്ച് മുന്പോട്ടുപോകുന്ന ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി നിന്ന് പ്രവർത്തിക്കാൻ കിട്ടിയ അവസരരത്തെ അഭിമാനത്തോടെ കാണുന്നുവെന്ന് ബിജെപി ന്യുനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്,
ന്യുനപക്ഷങ്ങൾക്ക് ബിജെപിയോട് എതിർപ്പില്ലെന്നും കേരളത്തിലെ ഇടത് വലത് മുന്നണികൾ കാലങ്ങളായി ഉത്തരേന്ത്യയിൽ നടന്നത് എന്ന തരത്തിൽ നടത്തുന്ന കള്ള പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എല്ലാ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തി മുന്പോട്ടുപോകുമെന്നും സുമിത് ജോർജ് പാലാ മീഡിയ അക്കാദമിയിൽ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു,ന്യുനപക്ഷ വിഭാഗങ്ങൾക്ക് നരേന്ദ്ര മോദി മന്ത്രി സഭയുടെ നിരവധി ആനുകൂല്യങ്ങൾ ഉണ്ട് എന്നാൽ ഇതൊന്നും ഇവിടെ അവരിലേക്കെത്തുന്നില്ലന്നും ഇതിലൊക്കെ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു,മത വർഗീയ സംഘടനകൾ എത്ര ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചാലും കേരളത്തിൽ മുസ്ലിം ജന വിഭാഗം വൻ തോതിൽ..സ്ത്രീകളടക്കമുള്ളവർ ബിജെപിയോട് അടുക്കുന്നുണ്ടെന്നും,ബിജെപിക്ക് കൃത്യമായ കാഴ്ചപ്പാട് ഉണ്ടെന്നും സുമിത് പറഞ്ഞു,ഇടത് വലത് മുന്നണികളുടെ വേട്ടയാടലുകളിൽ മടുത്ത പി സി ജോർജ്,ഷോൺ ജോർജ് എന്നിവരും വിശ്വാസത്തിലെടുത്തത് ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയാണെന്നും സുമിത് കൂട്ടിച്ചേർത്തു,
ബിജെപി യുടെ വികസന കാഴ്ചപ്പാട് തള്ളിക്കളഞ്ഞ സർക്കാരാണ് ഇടത് പക്ഷ സർക്കാരെന്നും ഡിജിറ്റലൈസേഷൻ ഇന്ത്യയിലെത്തിച്ചപ്പോൾ അതിനെ എതിർത്തവരാണ് കമ്മ്യുണിസ്റ്റുകാരെന്നും ഇപ്പോൾ സംസ്ഥാന സർക്കാർ എടുത്തു കാണിക്കുന്ന ദേശീയ പാത വികസനവും,അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്രം നൽകിയ പണം മാത്രമാണ് ജനങ്ങളിൽ എത്തിയിട്ടുള്ളതെന്നും സുമിത് ജോർജ് പറഞ്ഞു,പാലായിൽ അൽഫോൻസാ കോളേജിനും,ട്രിപ്പിൾ ഐറ്റി,തുടങ്ങിയ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ വലിയ സഹായം ലഭിച്ചിട്ടുണ്ടെന്നും ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും സുമിത് പറഞ്ഞു,
പാലായിൽ ജോസ് കെ മാണിക്കും മാണി സി കാപ്പനും ജനങ്ങൾ വിലയിടുന്ന നാളുകളാണ് വരാൻ പോകുന്നതെന്നും എം എൽ എയുടെയും എംപിയുടെയും വികസന പദ്ധതികളാണ് സഞ്ചാര യോഗ്യമല്ലാത്ത കളരിയമാക്കൽ പാലവും നഗരത്തിലെ ലണ്ടൻ ബ്രിഡ്ജുമൊക്കെയെന്ന് സുമിത് കുറ്റപ്പെടുത്തി,
പാലാ ജനറൽ ആശുപത്രിയുടെ ശോചനീയാവാസ്ത രോഗികൾക്ക് അറിയാമെന്നും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും അവിടെയില്ലന്നും അവശ്യ മരുന്നുകൾ പോലും ജനങ്ങൾക്ക് ലഭിക്കുന്നില്ലന്നും പരസ്പരം ചെളിവാരിയെറിയാനാണ് ജോസ് കെ മാണിയും,മാണി സി കാപ്പനും സമയമുള്ളുവെന്നും സുമിത് സുമിത് ജോർജ് പറഞ്ഞു,വരാൻ പോകുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചു കയറുന്ന നിയോജക മണ്ഡലമായിരിക്കും പാലായെന്നും സുമിത് പറഞ്ഞു,,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.