പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രം തുറന്നു.
ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ ചികിത്സാ വിഭാഗത്തിൻ്റെ ഭാഗമായാണ് ആർട്ടിഫിഷ്യൽ ലിംമ്പ് ഫിറ്റിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.നിലവിൽ ഫിസിയോ തെറാപ്പി വിഭാഗവും സ്പീച്ച് & ഓഡിയോളജി വിഭാഗവും ഇതിനോട് അനുബന്ധിച്ച് ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.
അംഗവിഹീനർക്ക് കൃത്രിമ കാലുകൾ, കൈ നഷ്ടമായ വർക്ക് കൃത്രിമ കൈകൾ, പോളിയോ ബാധിതർക്കും അപകടം മൂലം അംഗഭംഗം സംഭവിച്ചവർക്കും ആവശ്യമായ ഉപകരണങ്ങൾ ഇവിടെ നിന്നും ലഭ്യമാക്കും. മുട്ട് വേദന, നട്ടെല്ലിന് ക്ഷതം ഏറ്റവർ, കഴുത്ത് വേദനക്കാർ എന്നിവർക്ക് ആവശ്യമായ സഹായ ഉപകരണങ്ങളും ലഭ്യമാക്കും. ക്രച്ച സ്, വാക്കിംഗ് സ്ററിക്ക്, വാക്കർ ,ഷോൾഡർബാഗ്, കാൽമുട്ട് സഹായം എന്നിവയും ഈ കേന്ദ്രo വഴി ലഭ്യമാക്കും.
25 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നതെന്നും സംസ്ഥാനത്തെ പത്താമത് കൃത്രിമ അവയവ നിർമ്മാണ കേന്ദ്ര മാണ് ഇവിടെ പ്രവർത്തനം അംഭിച്ചിരിക്കുന്നതെന്നും ആശുപത്രി സൂപ്രണ്ടും ആരോഗ്യ വകുപ്പ് അസി.ഡയറക്ടറുമായ ഡോക്ടർ ടി.പി.അഭിലാഷ് പറഞ്ഞു.ആരോഗ്യ വകുപ്പിനു കീഴിൽ ഇടുക്കി കോട്ടയം ജില്ലകളിലെ ഏക സെന്റർ കൂടിയാണിത്.
രണ്ട് ടെക്നീഷ്യൻമാരുടെ സേവനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ ബിജി ജോജോ ,വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറേക്കര ,ജോസിൻ ബിനോ, ഷാജു തുരുത്തൻ, മായാപ്രദീപ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂ പടവൻ, ഷാർളി മാത്യു, പി.കെ.ഷാജകുമാർ, ജയ്സൺമാന്തോട്ടം, കെ.എസ്.രമേശ് ബാബു, ഡോ.രേഷ്മ സുരേഷ്, ഡോ.അരുൺ അരവിന്ദ്, റെനി പോൾ എന്നിവർ പ്രസംഗിച്ചു.
നഗരസഭാ പദ്ധതി വിഹിതത്തിൽ നിന്നും 14 ലക്ഷം രൂപ വകയിരുത്തിയാണ് ഈ കേന്ദ്രത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്.
ശരീരിക വൈകല്യങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്നവർ ഈ ചികിത്സാ പരിചരണ വിഭാഗത്തിൻ്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.