പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം.
പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് രോഗബാധയുണ്ട് എന്നാണ് കണ്ടെത്തിയത്.വിശദമായ പരിശോധനയ്ക്കായി ഇവരില്‍ നിന്നെടുത്ത സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ യുവതിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നുണ്ട്. ഇതിലുള്‍പ്പെട്ട ആളുകളെയും നിരീക്ഷിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.