ന്യൂഡൽഹി : വർഷകാല പാർലമെന്റ് സമ്മേളനത്തിനു ഇന്നു തുടക്കം. സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നു. ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് മോദി. ‘‘ആദ്യമായി അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ ഇന്ത്യൻ പതാക ഉയർന്നു. ഇത് അഭിമാനകരം’’– പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
‘‘ഭാരതത്തിന്റെ സൈനിക ശക്തി ലോകം ഓപ്പറേഷൻ സിന്ദൂറിലൂടെ അറിഞ്ഞു. ഭാരതത്തിന്റെ സൈന്യം നൂറുശതമാനവും ലക്ഷ്യം നേടി. ഭീകര കേന്ദ്രങ്ങൾ മിനിട്ടുകള്‍ക്കുള്ളിൽ ആക്രമിച്ച് തകർത്തു. ഇന്ത്യ നിർമിച്ച ആയുധങ്ങളുടെ കരുത്ത് വ്യക്തമായി. ലോകത്തിന്റെ ശ്രദ്ധ ഈ ആയുധങ്ങളിലേക്കെത്തി. ഈ സമ്മേളനം വിജയത്തിന്റെ ഉത്സവം’’– നരേന്ദ്രമോദി പറഞ്ഞു.ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 15 ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ വരും. ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം ഭീകരാക്രമണം, ഇന്ത്യ – പാക്ക് സംഘർഷം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് പ്രതിപക്ഷ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.