യുവതി ആംബുലന്‍സില്‍ വെച്ച് പീഡനത്തിനിരയായെന്ന് പരാതി

പട്‌ന: ബിഹാറില്‍ യുവതി ആംബുലന്‍സില്‍ വെച്ച് പീഡനത്തിനിരയായെന്ന് പരാതി. കഴിഞ്ഞ ദിവസം ബോധ് ഗയയില്‍ നടന്ന ഹോം ഗാര്‍ഡ് പരിശീലന പരിപാടിക്കിടെ ബോധരഹിതയായി വീണ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ ആംബുലന്‍സ് ഡ്രൈവറും ടെക്‌നീഷ്യനും ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് പരാതി.

സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശീലനത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട യുവതിയെ പൊലീസ് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

ജൂലൈ 24 നാണ് കേസിന് ആസ്പദമായ സംഭവം. ബോധഗയ പൊലീസില്‍ ഇന്നലെ നല്‍കിയ പരാതിയിലാണ് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !