ആലപ്പുഴ;ആരുടെയൊക്കെയോ താൽപര്യക്കുറവുകൊണ്ടാണ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് തുടർഭരണം നഷ്ടമായതെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ.
അരുടെയൊക്കയൊ മടിയോ താത്പര്യക്കുറവോ നിസ്സഹകരണമോ കാരണമാണ് വിഎസിന് തുടർഭരണം നഷ്ടമായതെന്ന് ജി സുധാകരൻ. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ജി സുധാകരന്റെ പ്രതികരണം.2011ൽ എൽഡിഎഫ് തോൽക്കുമെന്നു കരുതിയ 15 സീറ്റിൽ വിജയിച്ചെന്നും ജയിക്കുമെന്ന് കരുതിയ 14 സീറ്റിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയുടെ തിരഞ്ഞടുപ്പ് അവലോകനത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തോറ്റതിൽ മൂന്ന് സീറ്റ് ലഭിച്ചിരുന്നു എങ്കിൽ ഭരണം ലഭിച്ചേനെയെന്നും തുടർഭരണം ജനങ്ങൾ ആഗ്രഹിച്ചതാണെന്നും എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിൽ വിഎസിനെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.