ഇടുക്കി;കർക്കിടക മാസത്തിൽ നാലമ്പല ദർശനം നടത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിൽ 330 രൂപയ്ക്ക് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് ഇത് സാധ്യമാകും,കേരളത്തിൽ ഏറ്റവും മികച്ച ബജറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ തൊടുപുഴ.
യാണ് ഇരുൾ മാഞ്ഞു നന്മ നിറയുന്ന രാമായണ മാസത്തിൽ നാലമ്പല തീർത്ഥാടന യാത്ര സംഘടിപ്പിച്ചിരിരിക്കുന്നത്.തീർന്നില്ല കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ തൊടുപുഴ മഴയും മഞ്ഞും ഇഷ്ടപ്പെടുന്നവർക്കായി മൺസൂൺ ട്രിപ്പുകളും ഒരുക്കുന്നു,ഈ വരുന്ന ജൂലൈ 17 ന് മലരിക്കിൽ ആമ്പൽ വസന്തം കാണാനും,കൂടാതെ അരീക്കൽ വെളളച്ചാട്ടം, ഹിൽ പാലസ് യാത്ര വെറും 420 രൂപയ്ക്കും,ജൂലൈ 19 അടവി + ഗവി. Rs 1950,ജൂലൈ 20 രാമപുരം നാലമ്പല ദർശനം Rs 330,ജൂലൈ 27 തെൻമല ,റോസ് മല, പാലരുവി Rs 900,എന്നിങ്ങനെയാണ് യാത്രയുടെ പ്ലാൻ തയ്യാറാക്കിയിരിരിക്കുന്നത്, അഞ്ഞൂറ് രൂപയിൽ താഴെ മാത്രമാണ് നേരത്തെ തൊടുപുഴയിൽ നിന്ന് മൂന്നാർ ട്രിപ്പ് കെ.എസ്.ആർ.ടി.സി സംഘടിപ്പിച്ചിരുന്നത്,റിട്ടയർമെന്റ് ലൈഫിലേക്ക് കടന്നവരാണ് യാത്ര ചെയ്യുന്നത് എന്ന് ആരും കരുതണ്ട..യാത്രകൾ ഇഷ്ടപെടുന്ന യുവാക്കളും യുവതികളുമാണ് കണക്കെടുത്താൽ വന്നവരിൽ അധികവും,യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ വാട്സ്ആപ് ഗ്രുപ്പിൽ ഇടും,താല്പര്യമുള്ളവർക്ക് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ തൊടുപുഴയുമായി ബന്ധപ്പെടാം..
വിശദവിവരങ്ങൾ ഉടൻ അറിയിക്കുന്നതാണ്.
83048 89896/ 9744910383/ 96051 92092
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.