കടുത്തുരുത്തി ;ഈ കുരുന്നുകളെ ഇങ്ങനെ നെട്ടോട്ടം ഓടിക്കരുത്. ഇവർ പഠിക്കുന്ന അങ്കണവാടിക്ക് ഇപ്പോൾ കെട്ടിടമില്ല. വാടകക്കെട്ടിടത്തിൽനിന്ന് അങ്കണവാടി ഒഴിപ്പിച്ചു. പുതിയ കെട്ടിടം കിട്ടിയതുമില്ല. സാമഗ്രികളും കളിക്കോപ്പുകളും സൂക്ഷിക്കാൻ ഇടമില്ല. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ മാഞ്ഞൂർ ഓമല്ലൂർ 165–ാം നമ്പർ അങ്കണവാടിയുടെ പ്രവർത്തകരാണ് 3 ദിവസമായി നെട്ടോട്ടത്തിൽ.
2007ൽ വാടകക്കെട്ടിടത്തിലാണ് ഈ അങ്കണവാടി പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ 6 തവണ കെട്ടിടം മാറി. അവസാനം പ്രവർത്തിച്ചിരുന്ന കെട്ടിടം കഴിഞ്ഞ ഞായറാഴ്ചയാണ് ഒഴിഞ്ഞത്. ഓടു പൊട്ടിയതിനാൽ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയായിരുന്നു. എൻജിനീയറിങ് വിഭാഗം അങ്കണവാടിയുടെ പ്രവർത്തനം തടഞ്ഞു. വർക്കർ എൻ.ടി. ബിന്ദുവും ഹെൽപർ ജെസി കുര്യനും ചേർന്ന് സമീപം മറ്റൊരു കെട്ടിടം കണ്ടെത്തി. അങ്കണവാടിയിലെ സാധനങ്ങളെല്ലാം വാഹനത്തിൽ ഇവിടെ എത്തിച്ചെങ്കിലും ഉടമ വിസമ്മതിച്ചു.
12 കുട്ടികളാണ് ഈ അങ്കണവാടിയിൽ. വാടകയായി ഐസിഡിഎസ് അധികൃതർ നൽകുന്നത് 2,000 രൂപയാണ്. 3,500 രൂപയിൽ കുറഞ്ഞ വാടകയ്ക്ക് കെട്ടിടം നൽകാൻ ആരും തയാറല്ല.വൈദ്യുതി, ജലനിരക്ക് എന്നിവ പുറമേയാണ്. കെട്ടിടത്തിന്റെ അഡ്വാൻസ് തുകയും ലഭിക്കില്ല. വർക്കർക്ക് 12,500 രൂപയും ഹെൽപർക്ക് 9,000 രൂപയുമാണ് വേതനം. ഇതിൽനിന്നാണ് പലരും അങ്കണവാടിയിലെ അധികച്ചെലവുകൾ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.