എടപ്പാൾ: കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ USS വിജയികളായ അക്ഷിത് കൃഷ്ണ.പി. ഡി, ഫാത്തിമ നൈന എം.എ, നിയ.ഇ.പി ,വരുൺ.പി.വി, അനന്യ കൃഷ്ണ.സി, അഞ്ജന.കെ.പി., മാളവിക .ടി എന്നീ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പി.ടി.എ.ജനറൽ ബോഡി യോഗവും വിദ്യാലയത്തിൽ വച്ച് നടന്നു.
പി.ടി.എ.പ്രസിഡണ്ട് കെ.എസ്.ഉണ്ണിക്കുട്ടൻ, ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി.ചന്ദ്രമതി, സ്കൂൾ മാനേജർ സി.വൽസല ടീച്ചർ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എം.രവീന്ദ്രൻ, ഹൈദർ അലി, ദേവദാസ് ,നു സൈബ, ഷബ്ന ,സജി.കെ ചിന്നൻ, സബിത.പി.ആർ ,പി.ജി. ബിന്ദു എന്നിവർ പ്രസംഗിച്ചു.
കെ.എസ്.ഉണ്ണിക്കുട്ടൻ പ്രസിഡണ്ടായും ഹൈദർ അലി ആലങ്കോട് വൈസ് പ്രസിഡണ്ടായും നാസർ,കമറുദ്ദീൻ,സുധാകരൻ, ഡോക്ടർ ഹരി,സ്നേഹ,നിത്യ എന്നിവർ അംഗങ്ങളായും ഉള്ള പി.ടി.എ.കമ്മറ്റി രൂപീകരിച്ചു.
ഷബ്ന പ്രസിഡണ്ടായും നുസൈബ വൈസ് പ്രസിഡണ്ടായും ഷൈനി,ശ്രീവിദ്യ, ശ്രീമതി രശ്മിത,സനിഷ, ശ്രുതി,പ്രജിത എന്നിവർ അംഗങ്ങളായുള്ള MTA കമ്മറ്റിയും രൂപീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.