ജ്വല്ലറി ഉടമയെയും ജീവനക്കാരെയും തോക്കിൻ മുനയിൽ നിർത്തി 18 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു

ബെംഗളൂരു : ജ്വല്ലറി ഉടമയെയും ജീവനക്കാരെയും തോക്കിൻ മുനയിൽ നിർത്തി 18 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. കഴിഞ്ഞ ദിവസം രാത്രി 8.30നു മാടനായകനഹള്ളിയിലെ റാം ജ്വല്ലറി അടയ്ക്കുന്നതിനിടെയാണു മുഖംമൂടി ധരിച്ച 3 പേർ അകത്തു കയറിയത്.

ഇതിലൊരാൾ തോക്കു ചൂണ്ടി ഉടമ കനയ്യലാലിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. കനയ്യയുടെ വിളികേട്ടു സമീപ കടയിലെ യുവാവ് രക്ഷയ്ക്കെത്തിയെങ്കിലും ഇയാൾക്കു നേരെയും കവർച്ചക്കാർ തോക്കു ചൂണ്ടി. തുടർന്നു ജ്വല്ലറിയിലെ 185 ഗ്രാം ആഭരണങ്ങൾ കവർന്നു കടന്നു കളഞ്ഞെന്നാണു കേസ്. ദൃശ്യങ്ങൾ ജ്വല്ലറിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഒരു മിനിറ്റിൽ താഴെ സമയമെടുത്താണു കവർച്ച നടത്തിയത്. കേസെടുത്ത പൊലീസ് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !