കോട്ടയം ;കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കുള്ള ഏകമാർഗ്ഗം ഭഗവതർശനം മാത്രമാണ്. കലികാലദോഷപരിഹാരത്തിന് രാമ മന്ത്രം ദിവ്യ ഔഷധമാണെന്ന പൂർവ്വിക വിശ്വാസം ഉത്തരോത്തരം ദൃഢീകരിക്കുന്ന കാലഘട്ടമാണ് കർക്കിടകമാസം രാമാ യണ കഥ കേട്ടുണരുന്ന കർക്കിടകമാസത്തിൻ്റെ പുണ്യ നാളുകളിൽ ശ്രീരാമ-ലക്ഷമണ-ഭരത ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്ന പൂർവ്വികാചാരമാണ് നാലമ്പല ദർശനം എന്ന പേരിൽ പ്രശസ്തമായിട്ടുള്ളത്.
നാലമ്പലദർശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുൻപ് പൂർത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ്. എന്നുള്ള വിശ്വാസ മാണ് കോട്ടയം ജില്ലയിലെ രാമപുരത്തെ നാലമ്പലദർശനത്തിന് പ്രാധാന്യമേറുവാൻ കാരണം. ക്ഷേത്രങ്ങൾ തമ്മിലുള്ള ദൂരം ഏതാണ്ട് 3 കിലോമീറ്റർ മാത്രമായതിനാൽ ചുരുങ്ങിയ സമയംകൊണ്ട് ആചാരവിധി അനുസരിച്ച് ഉച്ചപൂജയ്ക്കുമുന്നി ദർശനം നടത്തുവാൻ ഇവിടെ സാധിക്കും. കേരളിത്തിലെന്നല്ല ഇന്ത്യയിൽ തന്നെ മറ്റൊരിടത്തും ഈ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഇവിടുത്തെ നാലമ്പലദർശനത്തിന് പ്രസക്തിയേറുന്നു.
രാമനാമത്താലറിയപ്പെടുന്ന രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രത്തിലും തുടർന്ന് കൂടപ്പുലം ശ്രീ.ലക്ഷമണസ്വാമി ക്ഷേത്രത്തിലും, അമനകര ശ്രി.ഭരതസ്വാമിക്ഷേത്രത്തിലും, മേതിരി ശത്രുഘ്ന സ്വാമിക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദർശനം നടത്തുന്നതോടെ നാലമ്പലദർശനം പൂർണ്ണമാകുന്നു. ക്ഷേത്രാരാധനയിലെ പദ ക്ഷിണ തത്വം അനുസരിച്ചുള്ള മതിൽക്കെട്ടിനുള്ളിലെ പ്രദക്ഷിണത്തിൻ്റെ ആറിരട്ടി ഗുണം ചെയ്യുന്ന ക്ഷേത്ര ഗ്രാമപ്രദ ക്ഷിണം നടത്തുന്നതിനുള്ള അവസരവും ഇവിടെ ലഭിക്കുന്നു. രാമായണമാസമായ കർക്കിടകമാസത്തിൽ നാലമ്പലദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യത്തിനും മുജ്ജന്മദോഷപരിഹാരത്തിനും ദുരിത നിവാരണത്തിനും സന്താനലബ്‌ധിക്കും അത്യുത്ത മമെന്നാണ് പൂർവ്വിക വിശ്വാസം.
തപശ്ചര്യയുള്ള ഋഷിശ്രേഷ്‌ഠരാൽ പ്രതിഷ്‌ഠിതമായിട്ടുള്ള നാല് ക്ഷേത്രങ്ങളിലും വൈകുണ്ഠവാസിയായ ഭഗ വാന്റെ വിശ്വരൂപം കാണിക്കുന്ന സമാനതകളുള്ള പ്രതിഷ്ഠകളാണുള്ളത്. കൂടാതെ നിർമ്മാണത്തിലും ആചാരാനുഷ്ഠാന ങ്ങളിലും സമാനതകളേറെയാണ്. നാല് ക്ഷേത്രങ്ങൾക്കും സമീപത്തായി ഉഗ്രമൂർത്തിയായ ഭദ്രകാളീക്ഷേത്രങ്ങളും ശ്രീരാമ സ്വാമിക്ഷേത്തോടനുബന്ധിച്ച് ഭക്തഹനുമാൻ്റേ ക്ഷേത്രവും ഉണ്ടെന്നുള്ളത് പ്രത്യേകതയാണ്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഇവിടുത്തെ പ്രധാന വഴിപാടുകൾക്കും സവിശേഷതയുള്ളതാണ്.
ശ്രീരാമസ്വാമിക്ക് അമ്പും വില്ലും സമർപ്പ ണം, ശ്രീലക്ഷമണസ്വാമിക്ക് ചതുർബാഹു സമർപ്പണം, ശ്രീഭരതസ്വാമിക്ക് ശംഖ് സമർപ്പണം (ശംഖ് പൂജ) ശ്രീശത്രുഘ്നസ്വാ മിക്ക് ശ്രീചക്ര സമർപ്പണം എന്നിവയാണ്. പൂർണ്ണമായും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളുടെ തിരക്ക് കണക്കാക്കി തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിനായി നിർമ്മാണ വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നു. നാലമ്പല ദർശനക്കമ്മറ്റിയുടെ സഹകരണത്തോടെ നാല് ക്ഷേത്രങ്ങളിലും തീർത്ഥാടകരെ വരവേൽക്കുവാനും സുഗമമായ ദർശന സൗകര്യം ഒരുക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.