ബാങ്കോക്ക് : തായ്‌ലൻഡ്–കംബോഡിയ അതിർത്തിയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ അതിർത്തി മേഖലകളിലേക്ക് പോകരുതെന്ന് ഇന്ത്യൻ എംബസിയുടെ നിർദേശം. അടിയന്തരഘട്ടങ്ങളിൽ വിളിക്കാനുള്ള ഫോൺ നമ്പരും പ്രസിദ്ധീകരിച്ചു. ഫോൺ: +85592881676. തായ്‌ലൻഡ് അധികൃതർ കംബോഡിയയുമായുള്ള അതിർത്തിയിലെ എട്ട് ജില്ലകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചിട്ടുണ്ട്. കംബോഡിയൻ സേന തായ് പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി. തായ്‌ലൻഡിലെ എംബസിയും സമാനമായ മുന്നറിയിപ്പ് കഴിഞ്ഞ ദിവസം നൽകിയിരുന്നു.
അതിർത്തിയിൽ തർക്കമേഖലകളിലെ സംഘർഷം കൂടുതലിടങ്ങളിലേക്കു വ്യാപിച്ചു. തായ്‍ലൻഡിൽ മരണം 16 ആയി. അതിർത്തി മേഖലകളിലുള്ള 1,38,000 പേരെ തായ്‌ലൻഡ് സുരക്ഷിതയിടങ്ങളിലേക്കു മാറ്റി. ഉബോൺ രട്ച്താനി, സുരിൻ പ്രവശ്യകളിലടക്കം അതിർത്തിത്തർക്കം നിലനിൽക്കുന്ന മേഖലകളിലെ 12 ഇടങ്ങളിലാണ് ഇപ്പോൾ വലിയ പോരാട്ടം നടക്കുന്നത്. കംബോഡിയയിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ യാണ് സംഘർഷം ആരംഭിച്ചത്. തായ്‌ലൻഡും കംബോഡിയയുമായി 817 കിലോമീറ്റർ അതിർത്തിയുണ്ട്. അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തായ്‍ലൻഡിനാണെന്നാണ് രാജ്യാന്തര കോടതി വിധി. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമിയെച്ചൊല്ലിയാണ് ഇപ്പോഴത്തെ സംഘർഷം. സംഘര്‍ഷം പരിഹരിക്കാൻ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് യുഎസും ചൈനയും മലേഷ്യയും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.