വിനോജിന്‌ തോന്നിയ സംശയം,ഒടുവിൽ കൊടും കുറ്റവാളിയിലേക്ക് പോലീസിനെ എത്തിച്ചു,

വിനോജിന്‌ തോന്നിയ സംശയം,ഒടുവിൽ കൊടും കുറ്റവാളിയിലേക്ക് പോലീസിനെ എത്തിച്ചു,

കണ്ണൂർ ;അതിസുരക്ഷാ ജയിലിൽനിന്ന് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടാനായെങ്കിലും ഗോവിന്ദച്ചാമിക്ക് നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് അധികദൂരം പോകാനായില്ല. പുലർച്ചെ നാലിനും ആറിനും ഇടയ്ക്കാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. തുടർന്ന് ദേശീയ പാതയിലെത്തിയ ഗോവിന്ദച്ചാമി കണ്ണൂർ നഗരത്തിലേക്ക് നടന്നു.

ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താൻ സാധിക്കുന്ന തരത്തിൽ എകെജി ആശുപത്രിയുടെ മുന്നിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു പോകുകയായിരുന്നു. മൂന്നര കിലോമീറ്ററോളം നടന്ന് പോസ്റ്റ് ഓഫിസിന് പരിസരത്തെത്തിയപ്പോൾ സ്വകാര്യ കമ്പനി ജീവനക്കാരനായ വിനോജിനാണ് ഗോവിന്ദച്ചാമിയെ കണ്ടപ്പോൾ സംശയം തോന്നിയത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവറേയും കൂട്ടി ഇയാളുടെ സമീപത്തെത്തി കൈ കാണിക്കാൻ പറഞ്ഞു. 

അപ്പോൾ ഇടതു കയ്യില്ലെന്ന് മനസ്സിലായി. ചോദ്യം ചെയ്തതോടെ ഗോവിന്ദച്ചാമി സമീപത്തെ മതിൽ ചാടിക്കടന്ന് ഓടി. വിനോജ് ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു.മണംപിടിച്ച് പൊലീസ് നായ ഓടിയത് ടൗൺ ഭാഗത്തേക്ക് 9 മണിയോടെയാണ് ഗോവിന്ദച്ചാമിയെ നാട്ടുകാർ കണ്ടത്. ഇതേ സമയത്താണ് പൊലീസ് നായയെ വച്ച് പരിശോധന നടക്കുന്നതും. ജയിൽ പരിസരത്തു നിന്നും മണം പിടിച്ച നായ കണ്ണൂർ ടൗൺ ഭാഗത്തേക്കാണ് ഓടിയത്. ഡിസിസി ഓഫിസിന്റെ സമീപത്തായാണ് നായയും എത്തിയത്. ഇതോടെ ഈ പരിസരത്തു തന്നെ ഗോവിന്ദച്ചാമിയുണ്ടെന്ന് ഉറപ്പിച്ചു. 

പൊലീസും ജയിൽ അധികൃതരും ഇവിടം കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു. കാടുപിടിച്ചു കിടക്കുന്ന, നിരവധി ഒഴിഞ്ഞ കെട്ടിടങ്ങളുണ്ടായിരുന്ന സ്ഥലത്തേക്കാണ് ഗോവിന്ദച്ചാമി കയറിയത്. ഓരോ വീടിനു ചുറ്റും മതിൽക്കെട്ടുമുണ്ടായിരുന്നു. ഇതെല്ലാം ചാടിക്കടന്ന് നാട്ടുകാരും പൊലീസും വ്യാപക തിരച്ചിൽ നടത്തി. സമീപത്തുണ്ടായിരുന്ന തോട്ടിലും കിണറുകളിലും പരിശോധിച്ചു. 

ഇതിനിടെയാണ് ഒരു കെട്ടിടത്തിന്റെ കിണറ്റിൽ നിന്ന് സുരക്ഷാ ജീവനക്കാരനായ എം. ഉണ്ണികൃഷ്ണൻ ഗോവിന്ദച്ചാമിയെ കണ്ടെത്തുന്നത്. നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ വലിച്ച് പുറത്തിട്ടു. അക്രമാസക്തരായ നാട്ടുകാരുടെ ഇടയിൽ നിന്ന് ഒരുവിധത്തിലാണ് പൊലീസ് ഗോവിന്ദച്ചാമിെയ ജീപ്പിൽ കയറ്റി കൊണ്ടുപോയത്. പൊലീസ് ട്രെയിനിങ് സെന്ററിലേക്കാണ് ഗോവിന്ദച്ചാമിയെ ആദ്യം കൊണ്ടുപോയത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !