കഞ്ചിക്കോട്: പ്രതിരോധ മന്ത്രാലയത്തിന് ഹൈ മൊബിലിറ്റി വാഹനങ്ങള്‍ (എച്ച്എംവി) നിര്മിച്ചുനല്കാന് ബെമല്‍ (ബിഇഎംഎല്‍) പാലക്കാട് യൂണിറ്റ്. ആറു ചക്രങ്ങളുള്ള 150 എച്ച്എംവികള്‍ നിര്‍മിക്കാനുള്ള 293.81 കോടി രൂപയുടെ ഓര്‍ഡര്‍ ബെമലിനു ലഭിച്ചു. തദ്ദേശീയമായ സാങ്കേതികവിദ്യകളോടെ ബെമലിന്റെ പാലക്കാട്, മൈസൂരു പ്ലാന്റുകളിലാണ് ഈ വാഹനങ്ങള്‍ നിര്‍മിക്കുക.
പര്‍വതപ്രദേശങ്ങള്‍ തുടങ്ങി അത്യന്തം പ്രയാസമേറിയ സ്ഥലങ്ങളിലൂടെയും അതിശൈത്യ-ഉഷ്ണ കാലാവസ്ഥയിലൂടെയും കാര്യക്ഷമമായി സഞ്ചരിക്കാന്‍ രൂപകല്പന ചെയ്തിട്ടുള്ളതാണിവ. ഉയര്‍ന്ന സസ്പെന്ഷന്, ഹൈപവര്‍ എയര്‍ കൂള്‍ഡ് എന്ജിന് ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം തുടങ്ങിയവ എച്ച്എംവി വാഹനങ്ങളുടെ സവിശേഷതകളാണ്.
ബെമല്‍
1964ല്‍ പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച മിനി നവരത്ന കമ്പനിയാണ് ബെമല്‍. ബെംഗളൂരുവിന് പുറമെ പാലക്കാട്, മൈസൂരു, കോലാര്‍ എന്നിവിടങ്ങളില്‍ കമ്പനിക്ക് നിര്‍മ്മാണ യൂണിറ്റുണ്ട്. ഇന്ത്യന്‍ സൈന്യത്തിനായുള്ള വാഹനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, മൈനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ റെയില്‍ ആന്‍ഡ് മെട്രോ കോച്ചുകള്‍ എന്നിവയാണ് ബെമല്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്.
ഇന്ത്യന്‍ അതിര്‍ത്തിയിലെ ദുഷ്കരമായ പര്‍വതപ്രദേശങ്ങളില്‍ സുരക്ഷിതമായി സൈനികനീക്കം നടത്താനുപയോഗിക്കുന്ന ട്രക്കുകള്‍, പിനോഷേ മിസൈല്‍ ലോഞ്ചര്‍ റഡാര്‍ കാരിയിങ് വെഹിക്കിള്‍ എന്നിവയാണ് ബെമല്‍ പ്രതിരോധ മേഖലയ്ക്ക് വേണ്ടി നിര്‍മ്മിച്ച് നല്‍കുന്നത്. കാര്‍ഗില്‍ യുദ്ധവിജയത്തില്‍ ഉള്‍പ്പടെ ബെമല്‍ നിര്‍മ്മിച്ച ട്രക്കുകള്‍ നിര്‍ണായക പങ്കുവഹിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മെട്രോ കോച്ചുകള്‍ നിര്‍മ്മിക്കുന്ന ഏക കമ്പനിയും ഏക പൊതുമേഖല സ്ഥാപനവുമാണ് ബെമല്‍.
മൈനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മേഖലയിലുപയോഗിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഏക പൊതുമേഖല സ്ഥാപനവും ബെമലാണ്. പ്രതിവര്‍ഷം ഏതാണ്ട് നാലായിരം കോടിയുടെ ഓര്‍ഡറാണ് ബെമല്‍ നേടുന്നത്. ഇതില്‍ വലിയൊരുഭാഗവും വന്‍കിട ബഹുരാഷ്ട്ര കുത്തക കമ്പനികളോട് മത്സരിച്ച് ആഗോള ടെന്‍ഡറില്‍ പങ്കെടുത്താണ് നേടുന്നത്. വിറ്റുവരവിന്റെ നാല്‍പ്പത് ശതമാനം ഓര്‍ഡറുകളും ബെമല്‍ നേടുന്നത് മത്സര ടെന്‍ഡറുകളിലൂടെയാണ്. 2020-21 സാമ്പത്തിക വര്‍ഷം 3557 കോടി വിറ്റുവരവും 93 കോടി ലാഭവും നേടാന്‍ കമ്പനിക്ക് സാധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.