കാസർഗോഡ്; നീലേശ്വരത്ത് ഭാര്യയുടെ യൂട്യൂബ് ചാനലിന് അശ്ലീല കമൻ്റിട്ട ഭർത്താവിനെതിരെ കേസ്. കമൻറ് ഇട്ടത് ചോദ്യംചെയ്തതിലുള്ള വിരോധത്തിൽ മുടിക്ക് കുത്തിപ്പിടിച്ച് തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.
സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരുള്ള ഫുഡ് വ്ളോഗറായ യുവതിയാണ് പരാതിക്കാരി. യുട്യൂബിൽ ഇവർക്ക് 51,000 ഫോളോവേഴ്സുണ്ട്. ഇതിലെ വരുമാനം കൊണ്ടാണ് മകൻ അടങ്ങുന്ന കുടുംബം പോറ്റുന്നത്. 2023ൽ ഭർത്താവ് രഘുവിനെതിരെ വീട്ടമ്മ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ആ കേസിൽ പൊലീസ് ഇയാൾക്ക് താക്കീതും നൽകിയതാണ്.
ഒരേ വീട്ടിൽ തന്നെയാണ് യുവതിയും ഭര്‍ത്താവും താമസിക്കുന്നത്. എന്നാൽ പല ദിവസങ്ങളിലും ഇയാൾ ഭാര്യയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്യന്നത് പതിവാണ് എന്ന് ഭാര്യ ന്യൂസ് 18 നോട് പറഞ്ഞു. കഴിഞ്ഞ ദിവസം യുട്യൂബിൽ വീഡിയോ എടുക്കുന്ന സമയത്താണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.
ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.തന്റെ യൂട്യൂബ് ചാനലിന് അശ്ലീല കമൻ്റിട്ടത് ചോദ്യം ചെയ്തതിനാണ് ഭർത്താവ് മർദിച്ചതെന്ന് യുവതി പറയുന്നു. യൂട്യൂബിൽ ഇയാൾ പതിവായി മോശം കമന്റ് ഇടാറുണ്ടെന്നും പരാതിയിലുണ്ട്. കഴിഞ്ഞദിവസം വീട്ടിൽ വെച്ചാണ് യുവതിക്ക് മർദ്ദനമേൽക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.