കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ അഭിമാന സ്തംഭങ്ങളായ കുവൈത്തി ടവറുകൾക്ക് അറബ് രാജ്യങ്ങളിലെ വാസ്തുവിദ്യ, നഗര പൈതൃകം എന്നിവയ്ക്കായുള്ള അറബ് ഒബ്സർവേറ്ററിയുടെ അറബ് പൈതൃക പട്ടികയിൽ ഇടം ലഭിച്ചു. ആധുനിക വാസ്തുവിദ്യ വിഭാഗത്തിലാണ് ടവറുകൾ ഈ അംഗീകാരം നേടിയത്.
ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്ന ഒബ്സർവേറ്ററിയുടെ ഒമ്പതാമത് റീജിയണൽ ഫോറത്തിലാണ് ഈ പ്രഖ്യാപനം നടന്നത്. ഫോറത്തിൽ ആധുനിക വാസ്തുവിദ്യ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് നിർമ്മിതികളിൽ ഒന്നായിരുന്നു കുവൈത്തി ടവറുകൾ എന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സിലെ (NCCAL) ചരിത്രപരമായ കെട്ടിടങ്ങളുടെ പുനരുദ്ധാരണ വിഭാഗത്തിലെ എഞ്ചിനീയറായ മഹമൂദ് അൽ റാബിയ പറഞ്ഞു. മറ്റ് ചില നിർമ്മിതികളും പട്ടികയിൽ ഇടം നേടിയെങ്കിലും അവ പുരാതന ശിലാ പുരാവസ്തു, പൈതൃക വാസ്തുവിദ്യ വിഭാഗങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.