ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാന്‍ ഏൽപ്പിച്ച അച്ചാറിൽ മയക്കുമരുന്ന്; അയൽവാസി അടക്കം 3 പേരെ കസ്റ്റഡിയിലെടുത്തു..

കണ്ണൂര്‍: ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാന്‍ അയല്‍വാസിയായ യുവാവ് കൊടുത്ത അച്ചാര്‍ പാത്രത്തില്‍ മയക്കുമരുന്ന് കണ്ടെത്തി. 

കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂര്‍ സ്വദേശി മിഥിലാജിന് കൊണ്ടുപോകാനായി എത്തിച്ച അച്ചാറിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. സംഭവത്തില്‍ അച്ചാര്‍ മിഥിലാജിന്റെ വീട്ടിലെത്തിച്ച അയല്‍വാസിയായ ജിസിന്‍ അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് ഇവരടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മിഥിലാജിനെ മനപ്പൂര്‍വ്വം കുടുക്കാനുള്ള ശ്രമമാണോ നടത്തിയത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഭാര്യാപിതാവ് കാണിച്ച ജാഗ്രതായാണ് മിഥിലാജിനെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് മിഥിലാജ് ഗള്‍ഫിലേക്ക് പോകാനിരുന്നത്. അച്ചാര്‍ കുപ്പിയുടെ സീല്‍ പൊട്ടിയതാണ് ഭാര്യപിതാവ് അമീറിന് സംശയമുണ്ടാക്കിയത്. അച്ചാര്‍ കുപ്പിയില്‍ ചെറിയ കുപ്പിയിലും കവറുകളിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

ശ്രീലാല്‍ നല്‍കിയ ബേക്കറി സാധനങ്ങളുമായി ജിസിന്‍ എത്തുമെന്നാണ് വഹീന്‍ ഗള്‍ഫില്‍നിന്ന് മിഖിലാജിനെ വിളിച്ചറിയിച്ചിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !