തിരുനെല്‍വേലിയിലെ ദുരഭിമാനക്കൊല ; നഷ്ടപരിഹാരത്തുക നിരസിക്കുകയും മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയും ചെയ്‌ത്‌ മാതാപിതാക്കൾ

ചെന്നൈ: തിരുനെല്‍വേലിയിലെ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ മരിച്ച ദളിത് യുവാവിന്റെ കാമുകിയുടെ മാതാപിതാക്കളെ പോലീസ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരവണനും കൃഷ്ണകുമാരിക്കുമെതിരേയാണ് നടപടി.

കൊല്ലപ്പെട്ട ഐടി ജീവനക്കാരനായ കെവിന്‍ കുമാറി (27)ന്റെ കാമുകി സുഭാഷിണിയുടെ അച്ഛനും അമ്മയും ആണ് ഇവര്‍. കെവിന്‍ കുമാറിനെ വെട്ടിക്കൊന്ന ഇവരുടെ മകന്‍ സുര്‍ജിതിനെ ഗുണ്ടാചട്ടം ചുമത്തി ജയിലിടച്ചു. സുഭാഷിണിയുടെ രക്ഷിതാക്കളുടെ ആവശ്യപ്രകാരം കേസന്വേഷണം പോലീസില്‍നിന്നും ക്രൈം ബ്രാഞ്ച് സിഐഡി ഏറ്റെടുത്തു. തൂത്തുക്കുടി ജില്ലയിലെ ഇറാല്‍ സ്വദേശിയായ കെവിന്‍ കുമാര്‍ ചെന്നൈയിലുള്ള ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പാളയംകോട്ടയിലെ കെടിസി നഗറിലെ സുഭാഷിണിയുമായി സ്‌കൂള്‍ കാലംമുതല്‍ അടുപ്പത്തിലായിരുന്നു കെവിന്‍ കുമാര്‍.

സുഭാഷിണിയുടെ കുടുംബം ബന്ധത്തെ ശക്തമായി എതിര്‍ത്തു. 25-ന് കെടിസി നഗറില്‍ വെച്ച് സുഭാഷിണിയുടെ സഹോദരന്‍ സുര്‍ജിത് കെവിന്‍ കുമാറിനെ വടിവാള്‍കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് പോലിസില്‍ കീഴടങ്ങിയ സുര്‍ജിത്തിനെ അറസ്റ്റുചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ശരവണനെയും കൃഷ്ണകുമാരിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

തന്റെ മകന്റെ മരണത്തില്‍ നീതിനടപ്പാക്കാന്‍വേണ്ടി അഭ്യര്‍ഥിച്ച കെവിന്‍ കുമാറിന്റെ അച്ഛന്‍ ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരത്തുക നിരസിക്കുകയും മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. സത്യം പുറത്തുകൊണ്ടുവരാന്‍ പെണ്‍കുട്ടിയെയും ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ശരവണനെയും കൃഷ്ണകുമാരിയെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തങ്ങളുടെ ആവശ്യം പരിഗണിക്കുന്നതുവരെ മകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ചന്ദ്രശേഖരനും ബന്ധുക്കളും വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !