അച്ഛനും മകനുമെന്നതിനപ്പുറം ഇഴ പിരിച്ചെടുക്കാനാകാത്ത വൈകാരിക അടുപ്പമായിരുന്നു ഉമ്മൻ ചാണ്ടിയും ചാണ്ടി ഉമ്മനും തമ്മിൽ. രണ്ട് വർഷം പിന്നിടുമ്പോഴും ആ അച്ഛൻ മലയാളികൾക്ക് അനുഭവവേദ്യമാക്കിയ വഴിയേ ആണ് ചാണ്ടിയുടെ സഞ്ചാരം. മനുഷ്യപ്പറ്റിന്റെ ജനകീയ പ്രശ്നങ്ങളുടെ ആൾക്കൂട്ടത്തിന്റെ സ്നേഹശാസനകളുടെ വഴി. അത് ഉമ്മൻചാണ്ടിയുടെ വഴിതന്നെ.
ജനങ്ങളായിരുന്നു അപ്പയുടെ കുടുംബമെന്ന് ചാണ്ടി പറയും, “ജനങ്ങൾക്കൊപ്പമായിരുന്നു ആ ജീവിതം. അവർക്കിടയിലൂടെയുള്ള ജീവിതയാത്ര അവസാനിച്ച് രണ്ട് വർഷം പിന്നി ടുന്നുവെന്ന യാഥാർഥ്യം ഉൾക്കൊള്ളുമ്പോഴും അപ്പ കൂടെയില്ലെന്ന തോന്നൽ ഇക്കാലമത്രയും ഉണ്ടായിട്ടില്ല. അപ്പ സ്നേഹിച്ചതും അപ്പയെ സ്നേഹിച്ചതുമായ ജനങ്ങൾ ഇന്നും വീട്ടിലെത്തുകയും, കല്ലറയിലെത്തി പ്രാർഥിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ആ ജനങ്ങളിലൂടെ അപ്പ ഇന്നും ജീവിക്കുന്നുവെന്ന് തന്നെ വേണം കരുതാൻ”- ചാണ്ടി പറയുന്നു.
എന്നും പുലർച്ചെ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തി പ്രാർഥിച്ച് അനുഗ്രഹം തേടിയാണ് ചാണ്ടി ഉമ്മന്റെ ഒരു ദിവസത്തെ തുടക്കം. ഏറ്റവുമൊടുവിൽ തിരിച്ചെത്തുമ്പോഴും ആ കല്ലറയിലെത്തിയാണ് വീട്ടിലേയ്ക്കുള്ള മടക്കം. കബറടക്കത്തിന് പിറ്റേന്ന് തുടങ്ങിയ ആ ശീലം ഇന്നും മുടങ്ങാതെ തുടരുന്നു. അപ്പയെക്കുറിച്ച് പറയുമ്പോൾ വീട്ടുമുറ്റത്ത് പായ വിരിച്ച് അതിലിരുത്തി തന്നെ ആദ്യക്ഷരം കുറിപ്പിച്ചതുമുതലുള്ള കാര്യങ്ങൾ ഇന്നലെയെന്ന പോലെ ചാണ്ടിയുടെ മനസ്സിലോടിയെത്തും.
“അപ്പ വീട്ടിലെത്തുമ്പോൾ ചുറ്റുമുള്ള ആൾക്കൂട്ടം കണ്ടായിരുന്നു കുട്ടിക്കാലം മുതലുള്ള വളർച്ച. തുടക്ക അതിൽ ഞങ്ങൾ തമ്മിൽ അകലമായിരുന്നു. മുഴുവൻ സമയവും അപ്പ വീട്ടിലുണ്ടായിരുന്ന ഒരു ദിവസം പോലും കുട്ടിക്കാലത്ത് എനിക്കുണ്ടായിട്ടില്ല. എന്നാൽ അതിൽ പരിഭവമൊന്നുമില്ല. രണ്ട് വയസ്സുള്ളപ്പോൾ ഒരു ഹർത്താൽ ദിനത്തിലാണ് അപ്പയുമായി കൂടുതൽ അടുപ്പത്തിലാകുന്നത്. അന്നാദ്യമായാണ് മനസ്സമാധാനത്തോടെ അപ്പയെ വീട്ടിൽ കിട്ടിയത്. 91- ൽ രാജീവ് ഗാന്ധിയെ കാണാൻ അപ്പയാണ് കൊണ്ടുപോയത്, അന്ന് അപ്പ മന്ത്രിയായിരു ന്നു"- ചാണ്ടി ഓർക്കുന്നു.
മന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും വീട്ടിൽ എപ്പോഴും വിവിധ ആവശ്യങ്ങൾക്കെത്തുന്ന ആളുകളുടെ ബഹളമാണ്. മുഖ്യമന്ത്രി ആയപ്പോൾ സത്യപ്രതിജ്ഞ കാണാൻ പോയി. അപ്പ എപ്പോഴും യാത്രകളിലായിരിക്കും. നിർത്താതെയുള്ള ആ യാത്രകളിൽ പ്രവർത്തകരും ഒപ്പമുണ്ടാകും. കൂടെ ആളില്ലാത്ത അപ്പയെ കണ്ട ഓർമ്മപോലും തനിക്കില്ല. ശാരീരികമായി അപ്പ ഇന്നില്ലെങ്കിലും അപ്പ യുടെ സ്വർഗ്ഗീയ ഇടപെടലുകൾ എല്ലാ കാര്യ ങ്ങളിലുമുണ്ടെന്ന് ചാണ്ടിക്ക് ഉറച്ച വിശ്വാസമാണ്.
ഉമ്മൻചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നു നിമിഷ പ്രിയയുടെ മോചനം. അതിനായി നിരവധി ഇടപെടലു ളും അദ്ദേഹം നടത്തിയിരുന്നു. ആ ആഗ്രഹം സഫലമാക്കാനാണ് താനും വിഷയത്തിൽ ഇടപെട്ടതെന്ന് ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയുടെ സമഗ്ര വികസനമായിരുന്നു ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ ആഗ്രഹം.
തലപ്പാടിയിലെ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലെത്തിക്കാൻ നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. അതിനായി താൻ ഇനി പരിശ്രമിക്കുമെന്ന് ചാണ്ടി മനസ്സ് കൊണ്ട് ഉറപ്പിക്കുന്നു. മുഖ്യമന്ത്രിയായിരിക്കെ നൂറ് ദിന കർമ്മ പരിപാടികളുമായി മുന്നോട്ട് പോയ അപ്പയെ വിഷമിപ്പിച്ച സംഭവം തന്റെ ഭാഗത്തുനിന്നുണ്ടായതും ചാണ്ടി പറയുന്നു.
“വീട്ടിലെത്തി രാത്രി രണ്ട് മണിക്കുശേഷവും ഒറ്റയ്ക്കിരുന്ന് ഫയലുകൾ പരിശോധിച്ച് ഒപ്പിട്ടുകൊണ്ടിരിക്കും. ഒരുമണിക്കൂർ ഉറക്കത്തിന്ശേഷം വീണ്ടും നാല് മണിക്ക് എഴുന്നേറ്റ് ഒപ്പിടീൽ തുടരും. ഒരു ദിനം താൻ ഈ ഫയലുകളെടുത്ത ഒളിപ്പിച്ചു. പുലർച്ചെ എഴുന്നേറ്റപ്പോൾ ഫയലുകളും കാണാതെ ഏറെ തിരഞ്ഞു. നേരം പുലർന്ന് ഉറങ്ങിക്കിടന്ന എന്റെ അടുത്തെത്തി ഫയൽ അന്വേഷിച്ചപ്പോൾ അപ്പയുടെ മുഖം വല്ലാതെ വിഷമി ച്ചിരുന്നു.” ഇത് തനിക്കും സങ്കടമായി.
ഒപ്പം ചിരിച്ച നിമിഷങ്ങൾ ഒന്നിച്ച് ഇരുവരും സിനിമ കണ്ടപ്പോഴാണ്. “അപ്പയ്ക്കൊപ്പം പല സിനിമകളും കാണാൻ പോയിട്ടുണ്ട്. തമാശ ചിത്രങ്ങളായിരുന്നു അപ്പയേറെ ഇഷ്ടം. ഞങ്ങൾ രണ്ടുപേരും തീയേറ്ററിലിരുന്ന് പൊട്ടി ച്ചിരിച്ച സിനിമകളും കുറേയുണ്ട്.
സങ്കടങ്ങളിൽ ചാണ്ടിയുടെ മനസിൽ ആദ്യം വരുന്നത് ഉമ്മൻചാണ്ടിയ്ക്കേറ്റ കല്ലേറാണ്.പിന്നീട് ദാവോസിൽ വീണ് പരിക്കേറ്റ് ആശുപത്രിയിലായത്. ശബ്ദത്തിന് പ്രശ്നമുണ്ടായത് മറ്റൊരു സങ്കടനിമിഷം. “ആദ്യം ശബ്ദനഷ്ടം കാര്യമാക്കിയില്ല. പിന്നീട് ചികിത്സിച്ച് ഭേദമായെങ്കിലും വീണ്ടും ഇതേ പ്രശ്നമുണ്ടായി. ശബ്ദം പൂർണമായും കിട്ടണമെങ്കിൽ പൂർണ വിശ്രമം വേണമായിരുന്നു. സംസാരിക്കരുതെന്നായിരുന്നു ഡോക്ടറുടെ ഉപദേശമെങ്കിലും അപ്പയെക്കൊണ്ട് അതിന് സാധിക്കുമായിരുന്നില്ല. ജനങ്ങളെ കാണാതെയും സംസാരിക്കാതെയുമുള്ള ഒരു ജീവിതം അപ്പ ഇഷ്ടപ്പെട്ടിരുന്നില്ല."- ആ നിമിഷങ്ങളിലൂടെ കടന്ന് പോയത് ചാണ്ടി വിവരിക്കുന്നു.
"തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളിയിലെ വീട്ടിലേയ്ക്കുള്ള അന്ത്യയാത്രയിൽ അപ്പ യെ അനുഗമിക്കുമ്പോൾ വഴിയോരങ്ങളിൽ കാത്തുനിന്ന ജനക്കൂട്ടം കണ്ടപ്പോഴാണ് അപ്പ അവർക്ക് നൽകിയ സ്നേഹം പതിൻമടങ്ങായി അവർ തിരിച്ച് നൽകുന്നത് ബോധ്യപ്പെട്ടത്. ഒരു പക്ഷേ കുടുംബാംഗങ്ങളെക്കാൾ കൂടുലാ യിരിക്കാം അവരുടെ സ്നേഹം"- ഉമ്മൻചാണ്ടിയുടെ കുടുംബം ഈ ജനത കൂടി ഉൾപ്പെടുന്ന താണെന്ന തിരിച്ചറിവിലാകുന്നു ചാണ്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.