ബെംഗളൂരു : എച്ച്ഐവി പോസിറ്റീവായ യുവാവിനെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ മല്ലികാര്‍ജുന(23)നെയാണ് സഹോദരി നിഷ(25), ഭര്‍ത്താവ് മഞ്ജുനാഥ്(38) എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സഹോദരി നിഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍പോയ മഞ്ജുനാഥിനായി തിരച്ചില്‍ തുടരുകയാണ്.
മല്ലികാര്‍ജുന്റെ പിതാവ് ജി.ബി. നാഗരാജിന്റെ പരാതിയിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ സഹോദരി നിഷ കുറ്റം സമ്മതിക്കുകയായിരുന്നു. സഹോദരന് എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനായാണ് കൊലപാതകം നടത്തിയതെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍, ഇത് കള്ളമാണെന്നും സ്വത്ത് മോഹിച്ചാണ് മകളും മരുമകനും ചേര്‍ന്ന് മകനെ കൊലപ്പെടുത്തിയതെന്നുമാണ് നാഗരാജിന്റെ വാദം.
സ്വകാര്യകമ്പനിയിലെ ജീവനക്കാരനായ മലികാര്ജുനനെ ജൂലായ് 23-നാണ് വാഹനാപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ദേശീയപാത 48-ല്‍ ഹിരിയൂരില്വെച്ചായിരുന്നു അപകടം. കാലിന് പരിക്കേറ്റതിനാല്‍ ദാവണഗെരെയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇവിടെ ചികിത്സയിലിരിക്കെയാണ് യുവാവ് എച്ച്ഐവി പോസിറ്റീവായിരുന്നുവെന്ന് കണ്ടെത്തിയത്.
ഇതോടെ പ്രത്യേകപരിചരണത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും നിര്‍ദേശിച്ചു. ഇതനുസരിച്ച് യുവാവിനെ ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ കുടുംബം തീരുമാനിച്ചു. ജൂലായ് 25-ന് മലികാര്ജുനെ ഉഡുപ്പിയിലെ ആശുപത്രിയിലേക്ക് മാറ്റാനായി പിതാവിന്റെ നിര്‍ദേശപ്രകാരം നിഷയും മഞ്ജുനാഥും വാഹനസൗകര്യം ഏര്‍പ്പാടാക്കി. എന്നാല്‍, ജൂലായ് 25-ന് വൈകീട്ട് യുവാവുമായി ആശുപത്രിയിലേക്ക് തിരിച്ച നിഷയും മഞ്ജുനാഥും പിറ്റേദിവസം പുലര്‍ച്ചെ യുവാവിന്റെ മൃതദേഹവുമായാണ് വീട്ടില്‍ തിരിച്ചെത്തിയത്.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് മരിച്ചെന്നായിരുന്നു പ്രതികള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. പക്ഷേ, യുവാവിന്റെ കഴുത്തില്‍ ചില പാടുകള്‍ കണ്ടതോടെ പിതാവിന് സംശയംതോന്നി. തുടര്‍ന്ന് ഇദ്ദേഹം ചോദ്യംചെയ്തതോടെ മകളും മരുമകനും കുറ്റംസമ്മതിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പിതാവ് പോലീസില്‍ വിവരമറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.