ഈരാറ്റുപേട്ട :പുത്തൻപള്ളി മുസ്‌ലീം ജമാഅത്ത് വിവിധതലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മഹല്ലിലെ 53 കുട്ടികൾക്ക് നൽകിയ മെറിറ്റ് അവാർഡ് വിതരണ പരിപാടി ശ്രദ്ധേയമായി.
മസ്ജിദ് ഹാളിൽ നടന്ന പരിപാടിയിൽ സർട്ടിഫൈഡ് മാനേജ്മെൻ്റ് അക്കൗണ്ടൻ്റ് (CMA) യോഗ്യത നേടിയ മുഹമ്മദ് യാസീൻ ഇഞ്ചക്കാട്, എം.ജി യൂണിവേഴ്സിറ്റി ബി.ഫാം മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഷെഫ്ന റഷീദ് പുളിക്കീൽ എന്നിവരെ പ്രത്യോകഉപഹാരങ്ങൾ നൽകി ആദരിച്ചു. വിശുദ്ധ ഖുർആൻ മനപാഠമാക്കിയവർ, മദ്റസാ റാങ്കുകൾ നേടിയവർ, നൂറുൽ ഇസ്‌ലാം വനിതാ കോളേജിലെ മെഗാ ക്വിസ് ജേതാക്കൾ,എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ എന്നിവരെയും ആദരിച്ചു. ജമാഅത്ത് പ്രസിഡൻ്റ് മുഹമ്മദ് സാലിഹ് നടുവിലേടത്ത് അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അലിബാഖവി ഉൽഘാടനം നിർവ്വഹിച്ചു. സിജി ക്ലസ്റ്റർ രണ്ടിൻ്റെ ചെയർമാൻ പ്രൊഫ. എ എം റഷീദ് മുഖ്യപ്രഭാഷണം നടത്തി. മസ്ജിദുൽ ഹുദാ ഇമാം ഉനൈസ് മൗലവി അൽ ഖാസിമി അവാർഡുകൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി എം.എഫ് അബ്ദുൽ ഖാദർ സ്വാഗതവും ട്രഷറർ അനസ് .കെ.കെ നന്ദിയും പറഞ്ഞു. നഗരസഭാ കൗൺസിലർ പി.എം അബ്ദുൽ ഖാദർ, കമ്മിറ്റിയംഗങ്ങളായ പി.എം റഷീദ് പുതുപ്പറമ്പിൽ, അബ്ദുൽ കെ രീം പുതിയറക്കപ്പറമ്പിൽ, കൊച്ചുമുഹമ്മദ് മണക്കാട്ട്, നിജാസ് വലിയ വീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. അവാർഡ് ജേതാക്കൾക്ക് വേണ്ടി മുഹമ്മദ് യാസീൻ മറുപടി പ്രസംഗവും, ഹാഫിള് അമീൻ വി. ബഷീർ വെള്ളൂ പ്പറമ്പിൽ ഖിറാഅത്തും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.