പാലാ ;കടനാട് പഞ്ചായത്തിൽ വാളികുളത്ത് അനധികൃത പന്നിഫാം നിലനിന്നിരുന്ന സ്ഥലത്തിനോട് ചേർന്നു നിൽക്കുന്ന വീടുകളിൽ മഞ്ഞപ്പിത്തവും മറ്റ് മാരകരോഗങ്ങളും പടരുന്നതായി പരാതി.
ഇന്ന് വയോധികനായ തോമസ് മുണ്ടുപാലത്തിങ്കലിനെ മഞ്ഞപ്പിത്തം മൂലം അന്തിനാട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ നിരവധി രോഗങ്ങൾ കുട്ടികൾ അടക്കം ഉള്ളവർക്ക് ഉണ്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല എന്നും വെള്ളം പരിശോധിക്കുകയോ തുറന്ന് ഇട്ടിരിക്കുന്ന മാലിന്യടാങ്കിൽ നിന്നും നിരവധിഷുദ്രജീവികൾ മുട്ടയിട്ടു പെരുകുന്നുവെന്നും നാട്ടുകാർ പരാതിപ്പെടുന്നു.പല പരാതികൾ ഈ വിഷയവുമായി ബന്ധപ്പെട്ട് നൽകിയിട്ടും യാതൊരു നടപടിയും എടുക്കാത്ത ഹെൽത്ത് ഇൻസ്പെക്ടർയെയും പഞ്ചായത്ത് അധികൃതർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും.
ജനങ്ങൾക്ക് ഉണ്ടായ കഷ്ടനഷ്ടണ്ടൾക്ക് ഉത്തരവാദിയായ പഞ്ചായത്ത് ഭരണകൂടം നഷ്ടപരിഹാരം നൽകണമെന്നും ബി ജെ പി കടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ജോഷി അഗസ്റ്റിനും ജനറൽ സെക്രട്ടറി റെജി നാരായണനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.