വ്യായാമം ചെയ്യുന്നതിനിടെ ജിമ്മിൽ കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

കൊച്ചി; വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്.

മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല.ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് ജിമ്മിൽ എത്താറുള്ളത്. 

എന്നാൽ മറ്റാവശ്യങ്ങൾ ഉള്ളതിനാൽ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിനു മുൻപ് നെഞ്ചിൽ കൈകൾ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.

20 മിനിറ്റോളം തറയിൽ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവരാണ് കാണുന്നത്. ഉടൻ സിപിആർ നൽകി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാജിന്റെ വീട്ടിൽ നിന്ന് ജിമ്മിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരം മാത്രമേയുള്ളൂ. 

ചാലപ്പുറം ഏബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി വിദേശത്ത് നഴ്സായി ജോലി ചെയ്യുന്നു. മുളന്തുരുത്തിയിൽ രാജ് നേരത്തെ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !