കാലിഫോർണിയ: ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം 4 ദൗത്യസംഘം ഭൂമിയിൽ തിരിച്ചെത്തി. ഏറെ ആകാംഷയോടെ കാത്തിരുന്ന ക്രൂ ഡ്രാഗൺ ഗ്രേസ് പേടകം ഇന്ത്യൻ സമയം വൈകീട്ട് 3.3-ഓടെ അമേരിക്കൻ തീരത്തുള്ള തെക്കൻ കാലിഫോർണിയയിലെ പസഫിക് സമുദ്രത്തിൽ വിജയകരമായി വന്നിറങ്ങി.
ശുഭാംശു ശുക്ലയെയും സംഘത്തെയും തുടർന്ന് ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിലേക്ക് മാറ്റും. ഇവിടെ ഒരാഴ്ചയോളം മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ വിശ്രമിക്കും.
ഈ ദൗത്യത്തിൽ ശുഭാംശു ശുക്ലയെ കൂടാതെ മുതിർന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരും അംഗങ്ങളായിരുന്നു. ഡ്രാഗൺ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിൻ്റെ എംവി ഷാനോൺ കപ്പലാണ് കരയ്‌ക്കെത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.