തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെ തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി ഡോ. ജയതിലകും ഡി.ജി.പി. റവാഡ ചന്ദ്രശേഖറും ചേർന്ന് സ്വീകരിച്ചു.
ഈ മാസം അഞ്ചിനാണ് മുഖ്യമന്ത്രി അമേരിക്കയിലെ മിനസോട്ടയിലുള്ള മയോ ക്ലിനിക്കിലേക്ക് ചികിത്സയ്ക്കായി പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു ഈ സന്ദർശനം.
ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോകുന്നത്. 2018 സെപ്റ്റംബറിലായിരുന്നു അദ്ദേഹം ആദ്യമായി വിദേശ ചികിത്സയ്ക്കായി പോയത്. അതിനുശേഷം, 2022 ജനുവരി 11 മുതൽ 26 വരെയും, പിന്നീട് അതേ വർഷം ഏപ്രിൽ അവസാനവും അദ്ദേഹം യു.എസിലേക്ക് ചികിത്സയ്ക്കായി യാത്ര ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.