മഞ്ചേരിയിൽ 'ശ്രീപാർവതി മാതൃസദനം' ഉദ്ഘാടനം ചെയ്തു: അശരണർക്ക് താങ്ങായി സമൂഹം മാറണമെന്ന് പി.എൻ. വിജയൻ.

മഞ്ചേരി: മക്കളുണ്ടായിട്ടും ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നത് ആശാസ്യമല്ലെന്ന് പ്രശസ്ത സാഹിത്യകാരൻ പി.എൻ. വിജയൻ അഭിപ്രായപ്പെട്ടു. എന്നാൽ, അശരണരായ അത്തരക്കാർക്ക് താങ്ങും തണലുമായി സമൂഹം ഉയർന്നു വരുന്നത് അഭികാമ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ദേശീയ സേവാഭാരതിക്ക് എ.കെ. ബാലകൃഷ്ണൻ നായരും ഭാര്യ സത്യവതിയും ചേർന്ന് സംഭാവനയായി നൽകിയ എ.കെ. പാർവതി അമ്മ സ്മാരക മന്ദിരത്തിൽ ജില്ലാ കമ്മിറ്റി ആരംഭിച്ച ശ്രീപാർവതി മാതൃസദനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് എം. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ, രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര പ്രാന്ത സഹ സേവാ പ്രമുഖ് കെ. ദാമോദരൻ സേവാ സന്ദേശം നൽകി.

ആർ.എസ്.എസ്. മഞ്ചേരി ഖണ്ഡ് സംഘചാലക് പി.കെ. വിജയൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ, സേവാഭാരതി സംസ്ഥാന സെക്രട്ടറി സത്യഭാമ.എൻ, ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി. വിദ്യാധരൻ, വൈസ് പ്രസിഡൻ്റ് കെ. ജയപ്രകാശ്, സെക്രട്ടറി മുരളി അരിപ്ര, വാഹിനി നന്ദകുമാർ, എ.കെ. ബാലകൃഷ്ണൻ നായർ, സത്യവതി എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !