മലയാളി വിദ്യാർത്ഥിനിയെ താമസ സ്ഥലത്തു, മരിച്ച നിലയിൽ കണ്ടെത്തി.

മലയാളി വിദ്യാർത്ഥിനിയെ താമസ സ്ഥലത്തു, മരിച്ച നിലയിൽ കണ്ടെത്തി.

മലയാളി വിദ്യാർത്ഥിനിയെ  കാനഡയിലെ താമസ സ്ഥലത്തു,  മരിച്ച നിലയിൽ കണ്ടെത്തി. 

പനമൂട് (കൊല്ലം, ഇരവിപുരം) ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണു മരിച്ചത്. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. തുടർന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. 

കഴിഞ്ഞ ദിവസമാണു നാട്ടിലുള്ള ബന്ധുക്കൾക്കു വിവരം ലഭിച്ചത്. മരണം സംഭവിക്കുന്ന ദിവസം അനീറ്റ വീട്ടിലേക്കു വിളിച്ചിരുന്നു. പനി ഉണ്ടെന്ന് അമ്മയോടു പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ. സംസ്കാര ശുശ്രുഷകൾ  പിന്നീട് നാട്ടിൽ നടക്കും. സഹോദരൻ: നിഖിൽ (വിദ്യാർഥി).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network