വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരം, മെഡിക്കല്‍ ബുള്ളറ്റിന്‍
എസ്യുടി ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നുള്ള ഏഴ് സ്‌പെഷലിസ്റ്റുകള്‍ അടങ്ങുന്ന സംഘം വിഎസിനെ പരിശോധിക്കുകയും ഇപ്പോള്‍ നല്‍കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
ഇന്ന് പുറത്ത് ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ ആണ് നില ഗുരുതരമായി തുടരുകയാണ് എന്ന് അറിയിക്കുന്നത്. നിലവിലുള്ള ചികിത്സ തുടരുമെന്നും വെന്റിലേറ്റർ സപ്പോർട്ടും സി.ആർ.ആർ.ടി.യും തുടരുമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
ആന്റിബയോട്ടിക് ചികിത്സയും തുടരുന്നതാണ്. ആൻ്റി ബയോട്ടിക് ചികിത്സയും തുടരുമെന്നും ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റം വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
രക്തസമ്മർദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.